Feature NewsNewsPopular NewsRecent Newsകേരളം

ഫീസ് കുത്തനെ ഉയർത്തി കാർഷിക സർവകലാശാല; ഒറ്റയടിക്ക് ഫീസ് ഇരട്ടിയിലേറെയാക്കി വർധിപ്പിച്ചു

തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിലെ സെമസ്റ്റർ ഫീസ് കുത്തനെ ഉയർത്തി. പിഎച്ച്ഡി, പിജി, ഡിഗ്രി വിദ്യാർഥികളുടെ ഫീസുകൾ വൻ തോതിൽ വർധിപ്പിച്ചു. കാർഷിക സർവകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വർധനയെന്നാണ് സർവകലാശാലയുടെ വിശദീകരണം.

പിഎച്ച്ഡി വിദ്യാർത്ഥികളുടെ സെമസ്റ്റർ ഫീസ് 18780 എന്നത് 49990 ആയാണ് ഉയർത്തിയിരിക്കുന്നത്. പി.ജി വിദ്യാർഥികളുടേത് 17845 എന്നത് 49500 ആയും ഉയർത്തി. ഡിഗ്രി വിദ്യാർഥികളുടെ ഫീസ് നിലവിൽ 12000 ആണ്. ഇത് 48000 രൂപ ആയാണ് ഉയർത്താൻ പോകുന്നത്.

വിദ്യാർഥി സമരത്തെ തുടർന്ന് സർവകലാശാല എക്സിക്യൂട്ടീവുമായി ചർച്ച ചെയ്‌ത്‌ മാത്രമേ ഫീസ് വർധിപ്പിക്കുകയുള്ളൂ എന്ന സർവകലാശാല അധികൃതർ വ്യക്തമാക്കിയിരുന്നതാണ്. ഈ ഉറപ്പ് പാലിക്കാതെയാണ് ഓണ അവധിക്ക് തൊട്ടുമുൻപ് ഫീസ് കുത്തനെ ഉയർത്തിയത്. ഇരട്ടിയിലേറെ ഫീസ് ഒറ്റയടിക്ക് വർധിപ്പിക്കുന്നത് താങ്ങാൻ പറ്റില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. മൂന്നാം തിയതിയാണ് ഫീസ് വർധന സംബന്ധിച്ച ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *