ആര്‍ട്ട് ഓഫ് ലിവിങ് മാനന്തവാടി സെന്ററില്‍ നാഡീ പരിശോധന ക്യാമ്പ് 7ന്
മാനന്തവാടി: മാനന്തവാടി ആര്‍ട്ട് ഓഫ് ലിവിംഗ് യോഗ ആന്റ് മെഡിറ്റേഷന്‍ സെന്ററില്‍,ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നുള്ള പ്രഗല്‍ഭരായ ആയുര്‍വേദ ഡോക്ടര്‍ നാഡി പരിശോധിച്ചു കൃത്യമായ രോഗ നിര്‍ണ്ണയം നടത്തി ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുമെന്ന് ബന്ധപ്പെട്ടവര്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 7 ന് രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പരിപാടി.പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് കൃഷ്ണന്‍ ഉപാസന അധ്യാപകരായ എ കെ ശശിധരന്‍, എം കെ വിനേഷ്, വാളണ്ടിയര്‍ വിനീത് കുമാര്‍ എം കെ എന്നിവര്‍ പങ്കെടുത്തു. ആയുര്‍വേദത്തിലെ പുരാതനമായ രോഗ നിര്‍ണ്ണയവിദ്യയാണ് നാഡീ പരിക്ഷ. ആര്‍ട്ട് ഓഫ് ലീവിംഗ് സ്ഥാപകനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജി ഈ വിദ്യയെ മനുഷ്യ രാശിക്കായി പരിചയപ്പെടുത്തി. നാഡി പരീക്ഷ നടത്തുന്ന ഡോക്ടര്‍ക്ക് നാഡീ സപ്ന്ദനത്തില്‍ നിന്നും ശാരീരിക മാനുഷിക ഘടന, വാതപിത്ത, കഫം എന്നിവയിലെ ഏറ്റക്കുറച്ചിലുകള്‍, രോഗത്തിന്റെ ഘട്ടം, എന്നിവ തിരിച്ചറിയാന്‍ സാധിക്കുന്നു. അതോടൊപ്പം അസുഖത്തിന്റെ മൂലകാരണങ്ങളെ മനസിലാക്കി കൃത്യമായ ചികിത്സ നല്‍കാനും സാധിക്കുന്നു.ജീവിത ചര്യയില്‍ വരുത്തേണ്ടതായ മാറ്റങ്ങളെ കുറിച്ചും, നിയന്ത്ര ണങ്ങളെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നാഡീ പരിശോധന ക്യാമ്പില്‍ ലഭ്യമാക്കുമെന്നും സംഘാടകര്‍ പറഞ്ഞു.മാനന്തവാടിയില്‍ മാസത്തില്‍ ഒരു ദിവസം നാഡീ പരീക്ഷ നടത്തി വരുന്നുണ്ട്.നാഡി പരീക്ഷക്കു വരുന്നവര്‍ വെറും വയറ്റില്‍, അല്ലെങ്കില്‍ ഭക്ഷണം കഴിച്ചു 2 1/2 മണിക്കൂറിന് ശേഷം മാത്രമേ പരിശോധനയ്ക്ക് എത്തിച്ചേരുവാന്‍ പാടുള്ളൂ.കൂടാതെ മാനന്തവാടി സെന്ററില്‍ വെച്ച് നടത്തുന്ന യോഗ, പ്രാണായാമം, ധ്യാനം, സുദര്‍ശന ക്രിയ, ജ്ഞാനം എന്നിവയും അഭ്യസിപ്പിക്കുന്നു. ഇതിലൂടെ പൂര്‍ണ്ണ മായ ആരോഗ്യവും മാനസിക സന്തോഷവും കൈവരിക്കാന്‍ സാധിക്കും. 200രൂപയാണ് പരിശോധന ഓഫീസ് കൂടുതല്‍ വിവരങ്ങള്‍ക്ക് 9 4 7 5 4 6 0 5 7 , 8 9 4 3 1 3 0 5 70 നമ്പറുകളില്‍ ബന്ധപ്പെടാം