സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം തീർപ്പായി
കൽപറ്റ: വയനാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം തീര്‍പ്പായി. ജില്ലാ ലേബർ ഓഫിസർ സി.വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അനുരഞ്ജന യോഗത്തിലാണ് തര്‍ക്കങ്ങളിൽ തീര്‍പ്പായത്. തൊഴിലാളികൾക്ക് 12,000 രൂപ ബോണസ് നൽകാനാണ് ധാരണ.മൂന്ന് തവണകളായിട്ടായിരിക്കും ഈ തുക നൽകുക. ആദ്യ ഗഡു ഉടൻ തന്നെ നൽകാനും തൊഴിലുടമ പ്രതിനിധികൾ സമ്മതിച്ചു.സ്വകാര്യ ബസുടമ അസോസിയേഷനെ പ്രതിനിധീകരിച്ച് അജിത്ത് റാം എം എം, മാത്യു സി എ, ഹരിദാസ് പി കെ, ജോർജ് പി ബി എന്നിവരും വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് ജെയിംസ് എം ജെ, വിനോദ് കെ ബി, കെ ബി രാജു, സന്തോഷ് കുമാർ കെ, കെ കെ രാജേന്ദ്രൻ, ജയേഷ് കുമാർ എന്നിവരും പങ്കെടുത്തു