ചരിത്ര നേട്ടം: വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകൾക്ക് അനുമതിഈ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കൽ കോളേജുകൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കൽ കോളേജുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയനാട്, കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജുകൾക്കാണ് അനുമതി ലഭ്യമായത്. 50 എംബിബിഎസ് സീറ്റുകൾക്ക് വീതമാണ് അനുമതി ലഭിച്ചത്. എൻ.എം.സി. മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടേയാണ് അംഗീകാരം നേടിയെടുത്തത്. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് 4 മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം നേടാനായത്. എത്രയും വേഗം നടപടി ക്രമങ്ങൾ പാലിച്ച് ഈ അധ്യായന വർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് മെഡിക്കൽ കോളേജുകളെ പോലെ ഈ രണ്ട് മെഡിക്കൽ കോളേജുകളേയും ഘട്ടം ഘട്ടമായി വികസിപ്പിക്കാനുള്ള നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്നത്. വലിയ വികസന പ്രവർത്തനങ്ങളാണ് ഈ രണ്ട് മെഡിക്കൽ കോളേജുകളിലും നടത്തിയത്. എംബിബിഎസ് കോഴ്സ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവുമൊരുക്കി.
വയനാട് മെഡിക്കൽ കോളേജിൽ 45 കോടി രൂപ
ചെലവിൽ മൾട്ടി പർപസ് ബ്ലോക്ക് യാഥാർത്ഥ്യമാക്കി.
60 സീറ്റുകളോട് കൂടി നഴ്‌സിംഗ് കോളേജ് ആരംഭിച്ചു.
മെഡിക്കൽ കോളേജിൻ്റെ ആദ്യവർഷ ക്ലാസുകൾ
ആരംഭിക്കുന്നതിന് 115 അധ്യാപക തസ്‌തികകളും 25
അനധ്യാപക തസ്‌തികകളും ഉൾപ്പെടെ 140തസ്തികകൾ സൃഷ്‌ടിച്ചതിൽ നിയമനം നടത്തി. 2.30
കോടി വിനിയോഗിച്ച് മോഡേൺ മോർച്ചറി
കോംപ്ലക്സ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. 8.23
കോടി വിനിയോഗിച്ച് കാത്ത് ലാബ് നിർമ്മാണം
പൂർത്തിയാക്കി. ആൻജിയോപ്ലാസ്റ്റി
പ്രൊസീജിയറുകൾ ആരംഭിച്ചു. അധ്യാപക
തസ്തികകൾ അനുവദിച്ച് കാർഡിയോളജി വിഭാഗം
ആരംഭിച്ചു. 18 ലക്ഷം ഉപയോഗിച്ച് പവർ ലോൺട്രി
സ്ഥാപിച്ചു. ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ലേബർറൂം സ്റ്റാൻഡർഡൈസേഷൻ നടപ്പാക്കി. പീഡിയാട്രിക്
ഐസിയു സജ്ജീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി
സിക്കിൾ സെൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
ജില്ലയിൽ ആദ്യമായി അരിവാൾ കോശ രോഗിയിൽ
ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
എംബിഎഫ്എച്ച്‌ഐ, മുസ്‌കാൻ സർട്ടിഫിക്കേഷൻ
ലഭ്യമാക്കി ലക്ഷ്യ സ്റ്റാൻഡേർഡിലേക്ക് ഉയർത്തി. 70
ലക്ഷം വിനിയോഗിച്ച് സ്‌കിൽ ലാബ് സജ്ജമാക്കി.
മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മെഡിക്കൽ
കോളജ് ആശുപത്രിയിൽ നടത്തി. ഇഹെൽത്ത്,
ഇഓഫിസ് സംവിധാനങ്ങൾ ആശുപത്രിയിൽ
പ്രാവർത്തികമാക്കി. 20.61 ലക്ഷം രൂപയുടെ
ഓക്സിജൻ ജനറേറ്റർ പ്ലാൻ്റ് പൂർത്തിയായി. ദന്തൽ
വിഭാഗത്തിൽ മികച്ച അത്യാധുനിക ചികിത്സകൾ
ആരംഭിച്ചു