Feature NewsNewsPopular NewsRecent Newsകേരളം

ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ

സംസ്ഥാനത്തിൻ്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഇന്ന് ഗവർണറെ നേരിട്ട് ക്ഷണിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി. ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ നേരിട്ട് പോകും. ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലുമണിക്ക് ഇവർ രാജ്ഭവനിലെത്തും. വൈകിട്ട് നാലുമണിക്കാണ് രാജ്ഭവൻ സന്ദർശനം.

ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും.സെപ്റ്റംബർ ഒൻപതിനാണ് ഓണം ഘോഷയാത്ര.സർക്കാരിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 3 മുതൽ 9 വരെയാണ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീൻഫീൽഡ്, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികൾ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരൻമാർ ഇതിൽ ഭാഗമാകും. വർക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികൾ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *