Event More NewsFeature NewsNewsPoliticsPopular NewsRecent News

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർക്ക് ക്രൂരമായ അവഗണന

കൽപറ്റ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ൻ്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ 54 പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണയാണെന്ന് ഈ പാതയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ജനകീയ കർമസമിതി വാർത്താസമ്മേളനത്തിൽ ആരാപിച്ചു. പദ്ധതി ഉടൻ പ്രാവർത്തിക്കമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുംഓഗസ്റ്റ് 30ന് രാവിലെ 10 മുതൽ കർമ്മ സമിതി നടത്തുന്ന സമരപന്തലിനോട് ചേർന്ന് സത്യാഗ്രഹ സമരം നടത്തും.1994 ൽ തറ കല്ലിട്ട് 70 ശതമാനത്തിലധികം നിർമാണം പൂർത്തീകരിച്ച പ്രസ്തുത പാത യുടെ പൂർത്തീകരണത്തെ ഭരണകൂടങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണി ച്ചിരുന്നുവെങ്കിൽ വയനാട് ജില്ല ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്ന‌ങ്ങൾക്കും ശാശ്വത പരിഹാരമായേനെ. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിലുണ്ടായ വൻ ദുരന്തത്തിൽ നിന്നു മനുഷ്യ ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ച് അടിയന്തര വാഹനങ്ങൾ പോലും കടത്തിവിടാനാവാതെ ഒറ്റപ്പെട്ടിട്ടും ഒരു പ്രസ്‌താവന ഇറക്കാൻ പോലും പല രാഷ്ട്രീയ പാർട്ടികളും, ജന പ്രതിനിധികളും തയ്യാറാകാതിരുന്നത് ഖേദകരമാണ്. വഴി തിരിച്ചുവിട്ട വാഹനങ്ങൾ കുറ്റ്യാടി ചുരത്തിലും, നാടുകാണി ചുരത്തിലും മണിക്കൂറുകൾ ഗതാഗതക്കുരിക്കിലമർന്നു, അടിയന്തര വാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത വിധം വയനാട് ഒറ്റപ്പെടുമ്പോൾ എന്തിനും ഏതിനും തെരുവിലിറങ്ങുന്ന യുവജന നേതൃത്വങ്ങ ളുടേയൊക്കെ മൗനം ഭയപ്പെടുത്തുന്നതാണ്. തുരങ്ക പാത പോലുള്ള പാതകളുടെ പ്രഖ്യാപനം സ്വാഗതാർഹം തന്നെയാണ്. മതിയായ ആരോഗ്യ സംവിധാനം പോലും ഇല്ലാതെ എന്തിനും, ഏതിനും ചുരമിറങ്ങുന്ന വയനാടൻ ജനത ചുരമില്ലാതെ തുരങ്ക പാത വന്നതിനു ശേഷം അതിലൂടെ മാത്രം യാത്രചെയ്‌താൽ മതിയെന്ന അധികൃതരുടെ നിലപാട് നീതീകരിക്കുവാൻ ആകുന്നതല്ല.പല പാതകൾക്കും സൗജന്യമായി ഭൂമി വിട്ടുനൽകിയവർ ഒരു രൂപ പ്രതി ഫലം വാങ്ങാതെയാണ് അത് വിട്ടുനൽകിയത് എന്നത് ഓർക്കണം. പുതിയ പാതകൾക്ക് പൊന്നും വില നൽകി ഭൂമി ഏറ്റെടുക്കുമ്പോൾ പൂഴിത്തോട് പടിഞ്ഞാറത്തറ പാതയക്കു വേണ്ടി ഇരു ജില്ലകളിലായി ഭൂമി വിട്ടുനൽകിയ സാധാരണക്കാരെ സർക്കാർ സംവിധാനങ്ങൾ വീണ്ടും വഞ്ചിച്ചു. ഇതിൽ പ്രതി ഷേധിച്ച് ഓഗസ്റ്റ് 30 ശനിയാഴ്‌ച ഭൂമി നഷ്‌ടപ്പെട്ടവരുടെ ഏകദിന സത്യാഗ്രഹം പടിഞ്ഞാറത്തറയിൽ നടക്കും. 1994ൽ ഭരണാനുമതി ലഭിച്ച ഈ പാതയുടെ ഇൻവെസ്റ്റിഗേഷന് വേണ്ടി സർക്കാർ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെണ്ടർ എടുത്ത ഏജൻസിയും വനം പൊതുമരാമത്ത് വകുപ്പുകളും സ്വീകരി ക്കുന്ന മെല്ലേ പോക്ക് നയത്താൽ ഇൻവെസ്റ്റിഗേഷൻ ഇതുവരെ പൂർത്തിയായിട്ടില്ല.500 കോടിയിൽ താഴെ ചിലവിൽ തീർക്കാൻ കഴിയുന്നതും നഷ്‌ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി വനം വകുപ്പിന് വിട്ടുനൽകിയതിനാലും ഈ പാത യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുവാൻ ജില്ലാ ഭരണകൂടവും, ജില്ലയിലെ ജനപ്രതിനിധികളും സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കാർഷിക മേഖലയുടെ തകർച്ചയിലും വന്യമൃഗ ശല്യത്താലും പൊറുതിമുട്ടിയ വയനാടൻ ജനതയുടെ നിലനിൽപ്പ് ആകെയുണ്ടായിരുന്ന വിനോദ സഞ്ചാര മേഖല യിലേക്ക് കടന്നുവരുന്ന സഞ്ചാരികൾ മാത്രമായിരുന്നു. ഈ പ്രത്യേക സാഹച ര്യത്തിൽ ഈ ഓണക്കാലത്ത് ഒരു വിനോദ സഞ്ചാരിക്ക് ധൈര്യപൂർവം വയനാട്ടിലേക്ക് കടന്നുവരാൻ കഴിയുമോ?. കോഴിക്കോട് – ബെംഗളൂരു കണക്റ്റിവി റ്റിയിൽ ശേഷിക്കുന്നത് 7 കി.മി മാത്രമാണെന്ന് അധികാരികൾ തിരിച്ചറിയണം. വർഷങ്ങളായി ദേശീയ പാത 766 മുത്തങ്ങയിൽ നിലനിൽക്കുന്ന രാത്രി യാത്രാ നിരോധനത്തിന് തുരങ്ക പാത എന്ത് പരിഹാരം ഉണ്ടാക്കുമെന്ന് അധികൃതർ പൊതു സമൂഹത്തിനു മുന്നിൽ തുറന്നു പറയണം.2 വർഷമായി പടിഞ്ഞാറത്തറ ടൗണിൽ നടന്നുവരുന്ന റിലേ സമര ത്തോട് അധികൃതർ മുഖം തിരിച്ചതിൻ്റെ പരിണിതഫലമാണ് ഈ ദുരന്തങ്ങൾ എന്ന് പറയാതെ വയ്യ. ചുരത്തിൽ ഭാരവാഹനങ്ങൾ നിയന്ത്രിക്കുന്നതോടെ ഓണവിപണിയിൽ നിത്യോപയോഗ സാധനങ്ങൾ എത്താതാവുകയും വില കുതിച്ചുയരുകയും ചെയ്യും. ഇരുട്ട് കൊണ്ട് ഓട്ടയടക്കാതെ ശാശ്വത പരിഹാ രമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ഹെയർപിൻ വളവുകളോ, ചെങ്കുത്തായ കയറ്റിറക്കങ്ങളോ ഇല്ലാത്ത പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് ചരക്ക് നീക്കങ്ങ ളുടെ ഇടനാഴിയായി മാറുന്നതോടെ അതീവ പരിസ്ഥിതി ദുർബല മേഖലയായ ചുരത്തിലെ പ്രകമ്പനങ്ങൾ കുറയുകയും, മണ്ണിടിച്ചിൽ തുടങ്ങിയ അപകടങ്ങൾ ഒഴിവാകുകയും ചെയ്യും. മാത്രമല്ല ചുരത്തിൻ്റെ ഭംഗി സഞ്ചാരികൾക്ക് മതിയാകുവോളം ആസ്വദിക്കുവാനും കഴിയും. ഭൂമി നഷ്‌ടപ്പെട്ടവരുടെ സമരത്തിന് പിന്തുണ നൽകുന്നത് കൂടാതെ പോരാട്ടങ്ങൾ ശക്തമാക്കാനാണ് ജനകീയ കർമ്മസമിതി തീരുമാനം.വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർകമൽ ജോസഫ്, ആലിക്കുട്ടി, സാജൻ തുണ്ടിയിൽ, പ്രകാശ് കുമാർ, ഉലഹന്നാൻപട്ടർമഠം എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *