ഓണം പർച്ചേസ് കൂപ്പണുമായി വയനാട് ജില്ലാ പോലീസ് സഹകരണ സംഘം
കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചേർന്ന് സംഘം എ ക്ലാസ്സ് അംഗങ്ങൾക്കായി നൽകുന്ന ഡിസ്കൗണ്ട് കൂപ്പണിന്റെ വിതരണോദ്ഘാടനം ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്‌ദുൽ ഷെരീഫ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ.ജി. പ്രവീൺകുമാറിന് നൽകി നിർവ്വഹിച്ചു. ജില്ലാ പോലീസ് സഹകരണ സംഘത്തിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് കെ.എം ശശിധരൻ, സെക്രട്ടറി കെ.കെ രജനി, ഡയറക്‌ടർ ബോർഡ് അംഗമായ ബിപിൻ സണ്ണി, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് എന്നിവർ സംബന്ധിച്ചു. മഹാറാണി സിൽക്സ‌് കൽപ്പറ്റ, ഫാമിലി വെഡിംഗ് സെന്റർ മേപ്പാടി, കല്യാൺ സിൽക്‌സ് കൽപ്പറ്റ, യെസ് ഭാരത് വെഡിംഗ് കളക്ഷൻസ് കൽപ്പറ്റ & ബത്തേരി, സെഞ്ച്വറി ഫാഷൻ സിറ്റി ബത്തേരി, എൻ.എ ഫാഷൻ വില്ലേജ് മാനന്തവാടി, സിന്ദൂർ ടെക്സ്റ്റയിൽസ് & റെഡിമെയ്‌ഡ്‌സ് കൽപ്പറ്റ എന്നീ സ്ഥാപനങ്ങളുമായി ചേർന്നാണ് ഡിസ്കൗണ്ട് ഓഫർ നൽകുന്നത്