Feature NewsNewsPopular NewsRecent Newsകേരളം

തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എംആർ അജിത് കുമാറിനെ രക്ഷിക്കാൻ സർക്കാർ: അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചു

തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എംആർ അജിത് കുമാറിനെ രക്ഷിക്കാൻ സർക്കാർ നീക്കം. എംആർ അജിക് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടിൽ അസാധാരണമായ നടപടി. റിപ്പോർട്ട് സർക്കാർ തിരിച്ചയച്ചു. അജിത് കുമാറിന് വീഴ്ച്ചയുണ്ടായി എന്ന റിപ്പോർട്ടാണ് മടക്കിയത്. പി വിജയനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന റിപ്പോർട്ടും തിരിച്ചയച്ചു

എംആർ അജിത് കുമാറിനെതിരെ ഡിജിപി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാർ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ഷെയ്ക്ക് ദർവേഷ് സാഹിബ് രണ്ട് റിപ്പോർട്ടുകളാണ് ആഭ്യന്തര വകുപ്പിന് നൽകിയത്. തൃശൂർ പൂരം കലക്കലിൽ എംആർ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല, സ്ഥലത്തുണ്ടായിട്ടും, മന്ത്രി വിളിച്ചിട്ടും ഫോണെടുക്കുകയോ സ്ഥലതെത്തുകയോ ചെയ്തില്ല, കുറ്റകരമായ അനാസ്ഥ അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്‌തായിരുന്നു റിപ്പോർട്ട്.

പി വിജയനെതിരെ എംആർ അജിത് കുമാർ നൽകിയ തെറ്റായ മൊഴിയെക്കുറിച്ചായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. കരിപ്പൂർ സ്വർണക്കടത്ത് സംഘവുമായി പി വിജയന് ബന്ധമുണ്ടെന്ന് അന്ന് മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് തനിക്ക് മൊഴി നൽകിയിട്ടുണ്ടെന്ന് അജിത് കുമാർ പറഞ്ഞിരുന്നു. അതിനെതിരെ പി വിജയൻ ഡിജിപിക്ക് പരാതി നൽകുകയും സുജിത് ദാസ് താൻ അങ്ങനെ ഒരു മൊഴി താൻ നൽകിയിട്ടില്ലെന്നും എംആർ അജിത് കുമാർ പറഞ്ഞ വ്യാജ മൊഴിയാണെന്ന് പറയുകയും ചെയ്‌തിരുന്നു. ഈ രണ്ട് സംഭവത്തിലും അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായി, സർക്കാരിന് നടപടി സ്വീകരിക്കാം, എന്ത് നടപടിയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *