Feature NewsNewsPopular NewsRecent Newsവയനാട്

ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ‘വയനാടൻ’ സാന്നിധ്യം

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മലയാളി ദമ്പതികളുടെ മകൻ ജോൺ ജെയിംസ് ഇന്ത്യക്കെതിരായാണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. വയനാട് പുൽപ്പള്ളി, മുള്ളൻ കൊല്ലി കുശിങ്കൽ വീട്ടിൽ ജോമേഷ്, സ്മ‌ിതാ ദമ്പതികളുടെ മകനാണ് ജോൺ മാതാപിതാക്കൾ വയനാട്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ്. സിഡ്‌നി ഗോസ്ഫോഡിൽ താമസിക്കുന്ന ജോൺ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നടത്തി വരുന്ന ചിട്ടയായപരിശീലനമാണ് ഓസ്ട്രേലിയൻ ടീമിൽ ഇടം നേടാൻ സഹായിച്ചത്. അണ്ടർ 17 വിഭാഗത്തിൽ വിക്ടോറിയക്കെതിരെ നേടിയ 94 ക്വീൻസ്ലാൻഡിനെതിരെ നേടിയ 4/27 നേടിയ ഓൾ റൗണ്ട് പ്രകടനങ്ങൾ അണ്ടർ 19 വിഭാഗത്തിലേക്ക് ഉള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. മക്വാരി യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ സ്പോർട്ട്സ് സയൻസ് വിദ്യാർത്ഥിയാണ്. നുസൗത്ത് വെയിൽസ് സംസ്ഥാനത്തെ മികച്ച പ്രതിഭാശാലികളായ ക്രിക്കറ്റർമാർക്ക് വേണ്ടിയുള്ള 2025/26 വർഷത്തെ ബേസിൽ സെല്ലേഴ്‌സ് സ്കോളർഷിപ്പ് നേടിയിരുന്നു ജോൺ.

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഈ പരമ്പരയിൽ മൂന്ന് 50 ഓവർ മത്സരങ്ങളും രണ്ട് നാല് ദിവസത്തെ മത്സരങ്ങളും ഉൾപ്പെടുന്നു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 10 വരെ ബ്രിസ്ബേൻ, മക്കേ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 2026 ജനുവരിയിൽ സിംബാബ്‌വെയിലും നമീബിയയിലും വെച്ച് നടക്കുന്ന കഇഇ അണ്ടർ 19 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെറെ ഭാഗമായാണ് ഈ പരമ്പര.

?ജോൺ ജെയിംസിനൊപ്പം ഇന്ത്യൻ വംശജരായ മറ്റു രണ്ട് കളിക്കാർ കൂടി ഓസ്ട്രേലിയൻ ടീമിലുണ്ട്. വിക്ടോറിയയിൽ നിന്നുള്ള ആര്യൻ ശർമ്മയും ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള യാഷ് ദേശ്‌മുഖുമാണ് അവർ.

മുൻ ഓസ്ട്രേലിയൻ സീനിയർ ടീം കോച്ച് ടിം നീൽസന്റെ സ്ക്വാഡിൻ്റെ ഹെഡ് കോച്ച്.

തന്റെ ഇഷ്ട‌ ഓസ്ട്രേലിയൻ താരമായ കാമറൂൺ ഗ്രീനിനെ പോലെ

തന്റെ മികച്ച പ്രകടനത്തിലൂടെ അണ്ടർ 19 ടീമിൽ സ്ഥാനം നേടുക എന്നതോടെപ്പം ഇന്ത്യൻ താരമായ യശസ്സി ജയ്സാളിനെ ആരാധിക്കുന്ന ജോൺ ഐ പി എൽ ഒരിക്കൽ കളിക്കാൻ പറ്റും എന്ന പ്രതീക്ഷയും പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *