Feature NewsNewsPopular NewsRecent Newsകേരളം

സ്കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ യൂണിഫോം വേണ്ട; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഓണം, ക്രിസ്തുതുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് യൂണിഫോമിൽ ഇളവ് നൽകണമെന്ന് നിരവധി വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും മന്ത്രി വി.ശിവൻകുട്ടി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം;

പ്രിയപ്പെട്ട വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,

വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂ‌ളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.

അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്‌കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ട‌ർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *