വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റരുത്
കല്‍പ്പറ്റ:വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാകെയര്‍ പോലുള്ള സ്ഥാപനങ്ങളിലൂടെ നടത്തുന്ന പുതിയ കച്ചവട രീതി സംസ്ഥാനത്ത് നിലവിലുള്ള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് യോജിക്കാത്തതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഫൈസല്‍ മീനങ്ങാടി, ജനറല്‍ സെക്രട്ടറി ഷൈജല്‍ കുന്നത്ത്,ട്രഷറര്‍ അന്‍വര്‍ മാനന്തവാടി വൈസ് പ്രസിഡന്റുമാരായ ഷൈജല്‍ കല്‍പ്പറ്റ, ജലീല്‍ മൂലങ്കാവ്,യൂനസ് പൂമ്പാറ്റ,ബാബു രാജേഷ് പുല്‍പ്പള്ളി സെക്രട്ടി മാരായ ഷിനോജ് വത്സന്‍,അങ്കിത വേണുഗോപാല്‍, രാജേഷ് മാനന്തവാടി എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, കുടകള്‍, സ്‌ക്കൂള്‍ ഷൂസുകള്‍, ചെരിപ്പുകള്‍, നോട്ട്ബുക്കുകള്‍, മറ്റ് പഠന സംബന്ധമായ ഉപകരണങ്ങളെല്ലാം വില്‍ക്കപ്പെടുന്ന ഈ സംവിധാനം പൊതു വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠന കേന്ദ്രങ്ങളാവണം മറിച്ച് വ്യാപാര കേന്ദ്രങ്ങളാവരുത്.ലൈസന്‍സും, മറ്റ് വിവിധ റജിസ്‌ട്രേഷനുകളും എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരസമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് വിദ്യാഭ്യാസ സ്ഥാപന മേലധികാരികള്‍ അനധികൃതമായി നടത്തുന്നഇത്തരം കച്ചവടങ്ങള്‍ കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുന്ന കാര്യം മനസ്സിലാക്കണമെന്ന് യൂത്ത് വിങ്ങ് യോഗം ചൂണ്ടിക്കാട്ടി