ഒരു വ്യക്തിയോടല്ല യുദ്ധം, എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടം, ആരോപണവിധേയന്റെ പേര് ഇപ്പോഴും പറയുന്നില്ല
തിരുവനന്തപുരം: ഒരു വ്യക്തിയോടല്ല യുദ്ധമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും യുവനടി റിനി ആൻ ജോർജ്. ആരോപണ വിധേയന്റെ പേര് ഇപ്പോഴും പറയുന്നില്ലെന്നും റിനി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെയാണ് ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി റിനി ആൻ ജോർജ് രംഗത്തെത്തിയത്എന്റെ പോരാട്ടമെന്നത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. അത് ഏതെങ്കിലും ഒരു വ്യക്തയെ അടിസ്ഥാനപ്പെടുത്തിയല്ല. സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ സമൂഹം അത് ഏറ്റെടുക്കുകയും അതിൻ്റെ സത്യാവസ്ഥ മനസിലാക്കുകയും വേണം. ഈ വിഷയത്തിൽ ഞാൻ മുന്നോട്ട് വന്നപ്പോൾ എന്നെ ചില പേരുകൾ പറഞ്ഞ് അധിക്ഷേപിക്കുന്ന അവസ്ഥയുണ്ടായി. പിന്നീട് മനസിലായി, പലരും പരാതികളുമായി വരുന്നുണ്ട്. ഏതെങ്കിലും ഒരു പാർട്ടി സ്പോൺസർ ചെയ്തിട്ടുള്ള ഒരു കാര്യമല്ല എന്നുള്ളത് കൃത്യമായിട്ട് മനസിലായി. ഞാനൊരു വ്യക്തിയെ പേരെടുത്ത് പറയാനോ ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ ഇപ്പോഴും ഉദ്ദേശിക്കുന്നില്ല. കാരണം എന്റെ യുദ്ധം വ്യക്തിയോടല്ല, സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണ്. രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാത്രമാണ് എൻറെ വിഷയം.’ വ്യക്തിപരമായിട്ടല്ലെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.