അമ്മമാർക്കായി സെമിനാർ നടത്തി
പുൽപ്പള്ളി:കുടുംബ നവീകരണ വർഷത്തിന്റെ ഭാഗമായി ശിശുമല ഉണ്ണീശോ ദേവാലയത്തിൽ മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകയിലെ അമ്മമാർക്കായി സെമിനാർ നടത്തി. മാനന്തവാടി ബയോവിൻ അസിസ്റ്റൻറ് ഡയറക്ടർ ഡോ.ഫാ.’ റജീഷ് കറുത്തേടത്ത് കുടുംബജീവിതത്തിന് മാനസിക പൊരുത്തം എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. ബയോവിൻ കുടുംബ സാമ്പത്തിക ആരോഗ്യ സുരക്ഷാ ഭാഗമായി വിപണിയിൽ ഇറക്കിയ SIGWE കറി പൗഡറുകൾ പയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിചയപ്പെടലും വിപണനവും നടത്തി.വികാരി ഫാ: ബിജു മാവറ , മാതൃവേദി യൂണിറ്റ് പ്രസിഡണ്ട് മെറിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ മെർലിൻ എസ് എ ബി എസ്, സിമി തറയിൽ, ജോളി മണ്ണും പുറത്ത്, ബീന മുട്ടനോലിൽ എന്നിവർ നേതൃത്വം നൽകി