Feature NewsNewsPopular NewsRecent Newsവയനാട്

എക്സൈസ് അന്തർ സംസ്ഥാന യോഗം ചേർന്നു

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ്
വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പരിശോധനകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി.

വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ചാമരാജനഗർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. ചന്ദ്ര, ഡെ:സൂപ്രണ്ട് വിജയകുമാര, ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെ, മുത്തങ്ങ ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ബാലഗോപാലൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *