Feature NewsNewsPopular NewsRecent Newsവയനാട്

വയോജന സംഗമം നടത്തി

പുൽപ്പള്ളി: ജീവിതത്തിലെ
അനുഭവപരിജ്ഞാനങ്ങൾ വയോജനങ്ങൾക്ക്
പുതുതലമുറയ്ക്ക് പകർന്നുനൽകാൻ
കഴിയുമെന്നും അത് സമൂഹത്തിന്
മുതൽക്കൂട്ടാകുമെന്നും ഐ.സി. ബാലകൃഷ്ണൻ
എംഎൽഎ. പുൽപ്പള്ളി പഞ്ചായത്ത് നടത്തിയ
വയോജന സംഗമം സുകൃതം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം
കൂടിച്ചേലരുലകൾ വയോജനങ്ങളുടെ മാനസിക
ഉല്ലാസത്തിനും ഒത്തൊരുമ വർധിപ്പിക്കുന്നതിനും
സഹായകമാണെന്നും ഈ വയോജന സംഗമം
മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ദിലീപ്‌കുമാർ
അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ 2025-26
വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ
20 വാർഡുകളിൽ നിന്നായി മുഴുവൻ
വയോജനങ്ങളെയും പങ്കെടുപ്പിച്ച് കബനി
ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം ആടിയും
പാടിയും സൗഹൃദങ്ങൾ പുതുക്കിയും
സംഗമത്തിലെത്തിയവർക്ക് നവ്യാനുഭവമായി. 80
വയസ്സുമുതൽ 100 വയസ്സുവരെയുള്ള
വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു.
സംഗമത്തോടനുബന്ധിച്ച് നടത്തിയ വിളംബര
റാലിയിൽ പ്രായാധിക്യം മറന്ന് നൂറുകണക്കിന്
വയോജനങ്ങളാണ് പങ്കെടുത്തത്.

അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നായി മുഴുവൻ വയോജനങ്ങളെയും പങ്കെടുപ്പിച്ച് കബനി ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം ആടിയും പാടിയും സൗഹൃദങ്ങൾ പുതുക്കിയും സംഗമത്തിലെത്തിയവർക്ക് നവ്യാനുഭവമായി. 80 വയസ്സുമുതൽ 100 വയസ്സുവരെയുള്ള വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തിയ വിളംബര റാലിയിൽ പ്രായാധിക്യം മറന്ന് നൂറുകണക്കിന് വയോജനങ്ങളാണ് പങ്കെടുത്തത്.

വൈസ് പ്രസിഡൻ്റ് ശോഭന സുകു, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷ തമ്പി, ബീന ജോസ്, ബിന്ദു പ്രകാശ്, എ.എൻ. സുശീല, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീദേവി മുല്ലയ്ക്കൽ, ജോളി നരിതൂക്കിൽ, എം.ടി. കരുണാകരൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അനിൽ സി.കുമാർ, മണി പാമ്പനാൽ, ജോമറ്റ് കോതവഴിക്കൽ, ജോഷി ചാരുവേലിൽ, രാജു തോണിക്കടവ്, ബാബു തോമസ്, സോജീഷ് സോമൻ, ഉഷ ബേബി, സുശീല സുബ്രഹ്മണ്യൻ, രജിത്ര ബാബുരാജ്, സിന്ധു ബാബു, ഐസിഡിഎസ് സൂപ്രവൈസർ എം.വി. റെജീന, സിഡിഎസ് ചെയർപേഴ്‌സൺ ശ്യാമള രവി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *