Feature NewsNewsPopular NewsRecent Newsകേരളം

കേരളത്തിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ

കൊച്ചി: കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് അഞ്ച് സർവീസുകളുമായി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് നിന്നുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുക. മടക്കയാത്ര ഉൾപ്പെടെ 10 സർവീസുകളാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. ടിക്കറ്റ് ബുക്കിങ് ഇന്ന് (ചൊവ്വാഴ്‌ച) രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കും. സ്പെഷ്യൽ ട്രെയിനിന്റെ സമയക്രമവും സ്റ്റോപ്പുകളും അറിയാം.

എറണാകുളം ജങ്ഷൻ – വേളാങ്കണ്ണി പ്രതിവാര സ്പെഷ്യൽ (06061) ഓഗസ്റ്റ് 27, സെപ്ത‌ംബർ 3, 10 തീയതികളിൽ സർവീസ് നടത്തും. രാത്രി 11.50 ന് എറണാകളത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് പകൽ 3.15 ന് വേളാങ്കണ്ണിയിൽ എത്തുന്ന വിധത്തിലാണ് ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം 12.42, ചങ്ങനാശേരി 01.00, തിരുവല്ല 01.10, ചെങ്ങന്നൂർ 01.20, മാവേലിക്കര 01.33, കായംകുളം 01.42, കരനാഗപ്പള്ളി 01.58, ശാസ്‌താംകോട്ട 02.08, കൊല്ലം 02.50, കുണ്ടറ 03.19, കൊട്ടാരക്കര 03.27, ആവണീശ്വരം 03.38, പുനലൂർ 03.55 എന്നിവിടങ്ങളിലാണ് ട്രെയിനിന് കേരളത്തിലെ സ്റ്റോപ്പുകൾ.

തെങ്കാശി, ചെങ്കോട്ട, രാജപാളയം, തുടങ്ങിയ സ്റ്റോപ്പുകൾ പിന്നിട്ടാണ് ട്രെയിൻ. 03.15ന് വേളാങ്കണ്ണിയിലെത്തുക. വേളാങ്കണ്ണി – എറണാകുളം ജങ്ഷൻ പ്രതിവാര സ്പെഷ്യൽ (06062) ഓഗസ്റ്റ് 28, സെപ്‌തംബർ 4, 11 തീയതികളിലാണ് സർവീസ് നടത്തുക. വൈകിട്ട് 6.40 ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പകൽ 11.55 ന് എറണാകുളം ജങ്ഷനിലെത്തും. നാല് ജനറൽ, ഒരു എസി ടു ടയർ, മൂന്ന് എസി ത്രി ടയർ, എട്ട് സ്ലീപ്പർ കോച്ചുകൾ എന്നിവയാണ് ട്രെയിനുള്ളത്.

തിരുവനന്തപുരം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരം – വേളാങ്കണ്ണി പ്രതിവാര സ്പെഷ്യൽ (06115) ഓഗസ്റ്റ് 27, സെപ്ത‌ംബർ 3 തീയതികളിലാണ് സർവീസ് നടത്തുക. പകൽ 3.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.55 ന് വേളാങ്കണ്ണിയിൽ എത്തും. നെയ്യാറ്റിൻകരയിൽ 03.48 ന് എത്തുന്ന ട്രെയിൻ കുറ്റിത്തുറൈ, നാഗർകോവിൽ, തിരുനെൽവേലി, കോവിൽപട്ടി, വിരുദുനഗർ, മധുരൈ, കൊടൈക്കനാൽ റോഡ്, ദിണ്ടിഗൽ, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയിലെത്തുക.

വേളാങ്കണ്ണി – തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്പ്രസ് (06116) ഓഗസ്റ്റ് 28, സെപ്ത‌ംബർ 4 തീയതികളിലാണ് സർവീസ് നടത്തുക. രാത്രി 7.30 ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. രണ്ട് എസി ടു ടയർ, രണ്ട് എസി ത്രി ടയർ, മൂന്ന് എസി ത്രി ടയർ ഇക്കണോമി, ആറ് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ കോച്ചുകൾ എന്നിങ്ങനെയാണ് ട്രെയിനിനുണ്ടാവുക..

Leave a Reply

Your email address will not be published. Required fields are marked *