കെട്ടുകാഴ്ചകൾക്ക് പൂട്ടു വീഴുന്നു? ഉത്സവങ്ങൾക്ക് പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ
പാലക്കാട്: ദീപാലങ്കാരങ്ങൾ, വലിയ രൂപങ്ങൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന കെട്ടുകാഴ്ചകൾക്ക് ഇനിമുതൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ വരും. സംസ്ഥാനത്തെ ഉത്സവങ്ങൾക്ക് വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഊർജ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് അനുസരിച്ച്, വലിയ കെട്ടുകാഴ്ച്‌കൾക്ക് ഇനിമുതൽ ഒരു മാസം മുൻപ് അനുമതി വാങ്ങണം.കൂടാതെ, അനുമതിയില്ലാതെ പുറത്തുനിന്നും കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. കെട്ടുത്സവങ്ങൾ, കാവടി ഉത്സവം, ഗണേശ ചതുർത്തി തുടങ്ങിയ ഉത്സവങ്ങൾക്കെല്ലാം ഈ നിയമം ബാധകമാകും. ഉത്സവങ്ങൾ തുടങ്ങുന്നതിന് ആറു മാസം മുൻപ് തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും, ഇതിനായി ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.