വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ
കല്‍പ്പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം എസഎച്ച്ആര്‍പിസി വയനാട് നേതൃത്വം കൊടുക്കുന്ന മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തില്‍ ഇ.ഒ.സജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ പ്രതിഷേധ കൂട്ടായ്മ ചേര്‍ന്നു. ജില്ലയിലെ നൂറു കണക്കിന് സ്ത്രീകളടങ്ങുന്ന ചടങ്ങ് അഡ്വ: വി.പി എല്‍ദോ ഉദ്ഘാടനം ചെയ്തു.ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി , ചന്ദ്രഗിരി മോഹനന്‍ , അഡ്വ: എസ്.എ.നസീര്‍ , ജോണി തയ്യില്‍, ബാബു കടമന, ജോസ് കപ്പീര്‍ മല , വിനയകുമാര്‍ , അഴിപ്പുറത്ത്, ശശി അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു.ജനങ്ങള്‍ക്ക് സൗകര്യപ്രദവും ,ജനഹിതത്തിന് അനുസരിച്ചുമാകണം മെഡിക്കല്‍ കോളേജ് ആരീഭിക്കേണ്ടത്. ജില്ലയുടെ പ്രധാന ഭാഗത്ത് 50 ഏക്കര്‍ ഭൂമി സര്‍ക്കാരിന് ദാനമായി കിട്ടിയിട്ടും അത് ഫലപ്രാപ്തമായി ഉപയോഗിക്കാതെ അടിസ്ഥാനരഹിതമായ പഠന റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തി. ചില തല്‍പര കക്ഷികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് നീതീകരിക്കാന്‍ പറ്റാത്ത പുതിയ സ്ഥലം കണ്ടെത്തി പരിഹാരമുണ്ടാക്കുന്നത് ജനാധിപത്യ മര്യാദകേടും മനുഷ്യാവകാശ ലംഘനവുമാണ്. ആദ്യം ജില്ലയുടെ ഹൃദയ ഭാഗത്ത് തുടങ്ങിയ പദ്ധതി മറ്റാരുടെ യോ പ്രേരണ കൊണ്ട് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നിര്‍ദ്ദിഷ്ട മടക്കിമല ഭൂമി 35 ഡിഗ്രി ചെരിവ് പ്രദേശമാണെന്നും ഈ ബാലിശമായ കാരണം പറയെന്നിരിക്കെ കേവലം 15 കിലോമീറ്ററിന് അകലത്തിലുള്ള സ്വകാര്യ മെഡിക്കന്‍ കോളേജ് അതി പാരിസ്ഥിതിക പ്രദേശവും വയനാടിന്റെ കാലാവസ്ഥയെ തകര്‍ക്കുന്ന മലയിടുക്കിലെ വന്‍ കെട്ടിട സമുച്ചയത്തിലാണ് പണിതിരിക്കുന്നത്. മുണ്ടക്കൈ ദുരന്ത മേഖലക്ക് മുഖം തിരിഞ്ഞിരിക്കുന്ന ഈ സ്വകാര്യ ആശുപതിക്ക് വേണ്ടപ്പെട്ട ഏജന്‍സികള്‍ ഏത് മാനദണ്ഡത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ടുന്ന ജനപ്രതിനിധികള്‍ ആരുടെ പക്ഷമാണ്.പക്ഷം പിടിക്കുന്നതു കൊണ്ടാണ് അവര്‍ മിണ്ടാപ്രാണികളാകുന്നത്.സാധാരണ ജനങ്ങള്‍ക്കും ആദിവാസി മേഖലക്കും പരിഗണന ലഭിക്കേണ്ടുന്ന ആരോഗ്യ ശുശ്രൂഷ സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നത് അടിവരയിട്ടാണ് വിവരാവകാശ രേഖ ലഭിച്ചിട്ടുള്ളത്. ഇത് മുഴുവന്‍ ജനങ്ങളെയും അറിയിച്ച് ശക്തമായ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കുവാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് സ്വാഗതവും , പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു