എടവകയിലെ റെസ്ലിംഗ് ജേതാവിനെ അനുമോദിച്ചു
എടവക: സംസ്ഥാനതലത്തില്‍ അണ്ടര്‍ 23 റസ്ലിംഗ് ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ എടവക ഗ്രാമപഞ്ചായത്തില്‍ പാണ്ടിക്കടവിലെ ഗോലുസോങ്കറിനെ സിപിഐഎം പാണ്ടിക്കടവ് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍ മെമെന്റോ നല്‍കി. ഉത്തര്‍പ്രദേശില്‍ നിന്നും വയനാട്ടില്‍ വന്ന് കഴിഞ്ഞ 13 വര്‍ഷമായി മാനന്തവാടി പാണ്ടിക്കടവില്‍ താമസിച്ചു വരുന്ന ടൈല്‍സ് പണിചെയ്യുന്ന പപ്പു-റീന ദമ്പതികളുടെ മകനായ ഗോലു മാനന്തവാടി ഗവ :ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ഇപ്പോള്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ ഡിഗ്രി പഠനത്തിന് ചേര്‍ന്നിരിക്കുകയാണ്. നാഷണല്‍ ലെവല്‍ മത്സരത്തിനായി ഈ മാസം ജാര്‍ഘണ്ടില്‍ പോകാനൊരുങ്ങുകയാണ്.പഠനം കഴിഞ്ഞുള്ള സമയം കൂലിപ്പണി ചെയ്താണ് ഈ 20 വയസ്സുകാരന്‍ പരിശീലനത്തിനുള്ള പണം കണ്ടെത്തുന്നത്. മാനന്തവാടി ഗവ :ഹൈ സ്‌കൂള്‍ കായികാധ്യാപകന്‍ ജെറില്‍ സെബാസ്റ്റ്യന്‍ ആയിരുന്നു പരിശീലകന്‍. സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സനഘടനകളോ, സ്ഥാപനങ്ങളോ സഹായം നല്‍കിയാല്‍ ഭാവിയില്‍ റസ്ലിംഗ് കായിക രംഗത്തു വയനാട്ടില്‍ നിന്ന് മികച്ച താരത്തെ വള ര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയുമെന്ന് ജില്ലാപഞ്ചായത്തു അംഗം വിജയന്‍ പറഞ്ഞു. ചടങ്ങില്‍ സുധീര്‍കുമാര്‍ മാങ്ങലാടി, സാജിര്‍ കെ.പി, രജിത്ത് സി. കെ, ജയകുമാര്‍, മനോഹരന്‍,ജാഫര്‍ എന്നിവര്‍ സംസാരിച്ചു