Feature NewsNewsPopular NewsRecent Newsകേരളം

‘പാസ്പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല’; ചീഫ്സെക്രട്ടറിഎ.ജയതിലകിനെതിരെ എൻ.പ്രശാന്ത്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ എൻ. പ്രശാന്ത് ഐഎഎസ്. പാസ്പോർട്ട് പുതുക്കാൻ NOC നൽകിയില്ലെന്നാണ് പ്രശാന്തിന്റെ ആരോപണം. കൊളംബോയിൽ സ്കൂ‌ൾ റീയൂണിയന് പങ്കെടുക്കാൻ മനഃപൂർവം അനുവദിച്ചില്ല. പാർട്ട്-ടൈം പി.എച്ച്.ഡിക്കുള്ള NOC അപേക്ഷയും മുടങ്ങിക്കിടക്കുകയാണെന്നും പ്രശാന്ത് ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വീണ്ടും തേച്ചു ഗയ്‌സ്

മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്താണ് കൊളംബോയിൽ വെച്ചുള്ള ഞങ്ങളുടെ ലോയോള സ്കൂ‌ൾ റീയൂണിയൻ, “തേസ് സാൽ ബാദ്”. സാധാരണ ഇത്തരം പരിപാടികളിൽ എനിക്ക് പങ്കെടുക്കാൻ സാധിക്കാറില്ല, പക്ഷെ ഇത്തവണ പ്രത്യേകിച്ച് സസ്പെൻഷനിലായതുകൊണ്ട് എനിക്ക് തീർച്ചയായും പങ്കെടുക്കാനാവും എന്ന് കരുതി. ലോകത്തിൻ്റെ വിവിധ കോണിലുള്ള പഴയ കൂട്ടുകാരെ കാണാനും സൗഹൃദത്തിന്റെ നിമിഷങ്ങൾ തിരിച്ചുപിടിക്കാനും! ഇന്ന് എന്റെ സഹപാഠികൾ ഒത്തുചേരൽ കഴിഞ്ഞ് കൊളംബോയിൽ നിന്ന് മടങ്ങി.

പക്ഷെ എനിക്ക് ഇത്തവണയും പോകാൻ കഴിഞ്ഞില്ല. ദൂരം കാരണമോ എന്റെ തിരക്ക് കാരണമോ അല്ല, മറിച്ച് ചീഫ് സെക്രട്ടറി ഒരു സാധാരണ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (NoC) പോലും തരാൻ തയ്യാറാകാത്തതുകൊണ്ടാണ്. എല്ലാ സർക്കാർ ജീവനക്കാർക്കും പാസ്പോർട്ട് പുതുക്കാൻ ഇത് നിർബന്ധമാണ്.

NOC-ക്കും ഐഡൻറിറ്റി സർട്ടിഫിക്കറ്റിനുമുള്ള എന്റെ അപേക്ഷ മാസങ്ങൾക്ക് മുൻപേ സമർപ്പിച്ചതാണ്.
ഇന്നേവരെ മറുപടിയില്ല. അപേക്ഷ കാണ്മാനില്ല
പോലും! ജൂലൈ 2-ന് മറ്റൊരു ഐ.എ.എസ്.
സഹപ്രവർത്തകൻ മുഖാന്തരം നേരിട്ട് ഡോ.
ജയതിലകിന് മറ്റൊരു സെറ്റ് അപേക്ഷ കൈമാറി.
അന്വേഷിച്ചപ്പോൾ അത് സെക്ഷനിലുണ്ടെന്ന്
പറഞ്ഞു. ഇപ്പോൾ കേൾക്കുന്നത് അത് വീണ്ടുംകാണാനില്ലെന്ന്! വിരോധാഭാസമെന്നു പറയട്ടെ,ഞാൻ തന്നെ എൻ്റെകീഴുദ്യോഗസ്ഥർക്ക് 30സെക്കൻഡിനുള്ളിൽ NOC നൽകിയിട്ടുണ്ട്,
അവരുടെ ഫോട്ടോയിൽ ഒപ്പിട്ടാൽ മാത്രം മതി.
ഇത്രയേ ആവശ്യമുള്ളൂ. ഈ വിഷയത്തിൽ,
പ്രകടമാവുന്ന മുതിർന്ന ഐ.എ.എസ്. ഓഫീസറുടെ
മാനസിക നിലവാരത്തെക്കുറിച്ച് ഞാൻകൂടുതലൊന്നും പറയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *