Feature NewsNewsPopular NewsRecent Newsകേരളം

വിദ്യാർത്ഥിയുടെ കർണപുടം തകർന്ന സംഭവം: സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർകോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് കുണ്ടംക്കുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ എം അശോകനെതിരെയാണ് കേസ്.

പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയുടെ കർണ്ണപുടമാണ് തകർന്നത്. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. പ്രശ്നമൊന്നും ഇല്ലെന്നും കുട്ടി ഒതുങ്ങി നിൽക്കാത്തതിനാലാണ് അടിച്ചതെന്നുമാണ് അധ്യാപകന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *