സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എം.ഇ.പി ട്രെയ്നിംഗ് ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട : അധ്യാപക ശാക്തീകരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എം.ഇ.പി ട്രെയ്‌നിംഗിന്റെ തരുവണ റേഞ്ച് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.അൽ ഫുർഖാൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് അബ്ദുൽ ഗഫൂർ സഖാഫി വിളയിൽ നേതൃത്വം നൽകി.ഇബ്രാഹിം സഖാഫി,ഹാരിസ് ഇർഫാനി,റഷീദ് ഉലൂമി, ഉസ്മാൻ മുസ്‌ലിയാർ, മജീദ് മുസ്‌ലിയാർ എം.സി തുടങ്ങിയവർ പ്രസംഗിച്ചു.