ബെയ്ലി പാലം ശുചീകരിച്ച് സിവിൽ ഡിഫൻസ്
കൽപറ്റ :സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കൽപറ്റ അഗ്നിരക്ഷാ നിലയത്തിൻ്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ആപതാമിത്ര അംഗങ്ങൾ ചൂരൽമലയിൽ ബെയ്ലി പാലം ശുചീകരിച്ചു. സ്റ്റേഷൻ ഓഫിസർ കെ. അർജുൻ കെ കൃഷ്ണയുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ആപ്തമിത്ര അംഗങ്ങൾ ചൂരൽമലയിൽ എത്തി.കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയിൽ ഇന്ത്യൻ കരസേന നിർമിച്ച ബെയ്ലി പാലത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവിൻ പ്രകാരംശുചീകരണ പ്രവൃത്തി നടത്തുകയും അയഞ്ഞ നട്ടുകൾ മുറുക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് കോർഡിനേറ്റർ ശറഫുദ്ധീൻ, ജില്ലാ വാഡൻ ഉണ്ണിക്കൃഷ്ണൻ, പോസ്റ്റ് വാഡൻ സർനാസ്, ഡെ പ്യുട്ടി പോസ്റ്റ് വാഡൻ ബബിത മുട്ടിൽ എന്നിവർ നേതൃത്വം നൽകി