രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി
മടക്കിമല: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് മുട്ടിൽ ഗ്രാമ പഞ്ചായത്തും വാഴവറ്റ ഫാമിലി ഹെൽത്ത് സെൻ്ററും മടക്കിമല സ്മാക്ക് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി നടത്തുന്ന രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ത്വൽഹത്ത് മണലിൽ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അരുൺ സ്വാഗതം പറഞ്ഞു. ജെപി എച്ച് എൻ നസീബ മുഖ്യപ്രഭാഷണം നടത്തി. മുനീർ തൊണ്ടിയിൽ ,ഷാഫി വടക്കേങ്ങര, ഷൗക്കത്ത് വാര്യൻ കുന്നത്ത് ,മുജീബ് പാറത്തോടുക ആശാവർക്കർമാരായ സക്കീന, താജുന്നിസ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.ക്ലബ് പ്രസിഡൻ്റ്ത്വൽഹത്ത് മണലിൽ പതാക ഉയർത്തി.