Event More NewsFeature NewsNewsPoliticsPopular NewsRecent News

ബത്തേരി- പെരിക്കല്ലൂർ റോഡുപണി പെരിക്കല്ലൂരിൽനിന്ന് തുടങ്ങണമെന്ന് നാട്ടുകാർ

പുൽപള്ളി : ബത്തേരി- പുല്ലള്ളി -പെരിക്കല്ലൂർ റോഡിൻ്റെ നവീകരണത്തിനുള്ള ടെൻഡർ പൂർത്തിയായതോടെ, റോഡിൻ്റെ പ്രവൃത്തികൾ പെരിക്കല്ലൂരിൽ നിന്ന് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. റോഡ് പാടേ തകർന്ന് സഞ്ചാര യോഗ്യമല്ലാതായി തീർന്നിരിക്കുന്ന പെരിക്കല്ലൂർ മുതൽ ഇരുളം വരെയുള്ള ഭാഗത്ത് ആദ്യം നിർമാണപ്രവൃത്തികൾ നടത്തണമെന്നു നാട്ടുകാരും ജനപ്രതിനിധികളും ഒരുപോലെ ആവശ്യമാണ് അറിയപ്പെടുന്നത്. ഇക്കാര്യം പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിലും കൊണ്ടു വന്നിട്ടുണ്ട്.

പലഭാഗവും ടാറിങ് പോലും അവശേഷിക്കാതെ വലിയ കുഴികളും കിടങ്ങുകളുമായി തകർന്ന് തരിപ്പണമായ ഈ റോഡിൻ്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്ന് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും മുറവിളിതു അടങ്ങിയിട്ട് കാലമേറെയായി. കാല് നൂറ്റാണ്ടിന് മുമ്പ് ആധുനികരീതിയിൽ നിർമ്മിച്ച റോഡ് ഇപ്പോൾ പൂർണമായും തകർന്നു കിടക്കുകയാണ്. റോഡ് പുൽപ്പള്ളി താഴെയങ്ങാടിയിലെ തകർന്ന റോഡ്
നവീകരിക്കാൻ പൊതുമറ മത്ത് 80 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും അനുമതികിട്ടിയത് 19.91 കോടി മാത്രമാണ്. ഈ തുക ഉയോഗിച്ച് 35 കിലോമീറ്റർ ദൂരമുള്ള ഈ റോഡിൻ്റെ പ്രവൃത്തി പൂർത്തിയാകുമോയെന്നതാണ് ജനങ്ങൾ സംശയമുന്നയിക്കുന്നത്. റോഡിൻ്റെ ഉപരിതലം പുതുക്കിനിർമിക്കുന്ന തിനൊപ്പം, സംരക്ഷണഭിത്തി, ഇൻ്റർലോക്ക്, ഓടകൾ, സുരക്ഷാ ഉപകരണ സ്ഥാപിക്കൽ എന്നിവയെല്ലാം 19.91 കോടി രൂപയ്ക്ക് പൂർത്തീകരിക്കേണ്ടിയിരിക്കുന്നു. നിലവിൽ ടെൻഡർ പൂർത്തിയാക്കി, കരാർ ഒപ്പു വെച്ചിട്ടുണ്ട്. സെറ്റ് കൈമാറി ക്കഴിഞ്ഞാൽ പ്രവൃത്തികൾ തുടങ്ങാനാകും.
മഴയത്ത് റോഡിൻ്റെ അവസ്‌ഥ മോശമായി തുടരുകയാണ്. പുൽപ്പള്ളി നഗരത്തിലെ താഴെയങ്ങാടിയിൽ പൊട്ടിപ്പൊളിഞ്ഞും ടാറിങ് ഇളകിമാറിയും റോഡുതന്നെ ഇല്ലാതായ അവസ്ഥയിലാണ്. നാട്ടുകാർ പ്രതിഷേധമുയർത്തിയതോടെ ഇവിടെ താത്കാലികമായി കുഴിയടച്ചിട്ടുമുണ്ട്. എരിയപ്പള്ളിയിലെ കുഴികളിൽ വാഹനങ്ങൾ ചാടി അപകടമുണ്ടാകുന്നത് പതിവാണ്.
ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പ്പെടുന്നതിലെറെയും. മുള്ളൻകൊല്ലി മുതൽ പെരിക്കല്ലൂർവരെയുള്ള ഭാഗം റോഡ് പൂർണമായി തകർന്നു. ചെറിയ മഴപെയ്താൽ പ്പോലും റോഡിൽ
വലിയ വെള്ളക്കെട്ടുണ്ടാകും. ഏതാനും വർഷം മുൻപു വരെ ജില്ലയിലെ മികച്ച റോഡുകളിലൊന്നായിരുന്നു ബത്തേരി – പെരിക്കല്ലൂർ പാത. നിത്യവും ഇതുവഴി കടന്നുപോകുന്ന യാത്രാ-ചരക്ക് വാഹനങ്ങൾക്ക് കണക്കില്ല. തകർന്ന റോഡിലൂടെ സ്ഥിരമായി സർവീസ് നടത്തേണ്ടിവരുന്ന സ്വകാര്യബസുകളും ഓട്ടോയുടക്കമുള്ള വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതായും പരാതിയുണ്ട്.

ഇടപെടലുണ്ടാവണം

റോഡ് പാടെതകർന്ന പെരിക്കല്ലൂരിൽനിന്ന് റോഡിൻ്റെ നിർമാണ പ്രവൃത്തി പ്രവർത്തനങ്ങൾ ആരംഭിക്കണം. നിലവിൽ അനുവദിച്ച തുക അപര്യാപ്തമായതിനാൽ റോഡ് മുഴുവൻ പണിയാൻ സാധിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.
ഇതിനാൽ, ഇതുവരെ അറ്റകുറ്റപ്പണികളൊന്നും നടത്താത്ത പെരിക്കല്ലൂർ മുതൽ ഇരുളംവരെയുള്ള ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ അടിയന്തരമായി പൂർത്തിയാക്കണം. ഈ വിഷയത്തിൽ ഉൾപ്പടെയുള്ള ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പ്രവർത്തകരും, നാട്ടിലെ മുഴുവൻ ജനങ്ങളുടേയും ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ റോഡ് പണി നല്ല രീതിയിൽ നടക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *