Feature NewsNewsPopular NewsRecent Newsവയനാട്

വയനാട്ടിൽ ആറ് പോലീസുകാർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

കൽപ്പറ്റ: സംസ്ഥാന പോലീസ് സേനയിലെ 285 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും, സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വയനാട്ടിൽ നിന്നും സന്തോഷ് എം.എ (പോലീസ് ഇൻസ് പെക്ടർ, കമ്പളക്കാട് പോലീസ് സ്‌റ്റേഷൻ), ജയപ്രകാശ് എ.യു (പോലീസ് ഇൻസ്പെക്ടർ,കൽപ്പറ്റ പോലീസ് സ്‌റ്റേഷൻ), ഹസ്സൻ ബാരിക്കൽ (സീനി യർ സി.പി.ഒ നർക്കോട്ടിക് സെൽ വയനാട്), സുബൈർ എ.കെ (സീനി യർ സി.പി.ഒ,ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, വയനാട്) നൗഫൽ സി.ഒ (സിവിൽ പോലീസ് ഓഫീസർ, കൽപ്പറ്റ), അബ്ദു നാസിർ കെ.എം (സിവിൽ പോ ലീസ് ഓഫീസർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്) എന്നിവർ പുരസ്‌കാരം കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *