ശശിമല ഉദയ ഗവ. യു പി സ്കൂൾ വിദ്യാർത്ഥികളുടെ സഹായഹസ്തം.
പുൽപ്പള്ളി : പുൽപ്പള്ളി കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് ഓണക്കിറ്റ് വാങ്ങുന്നതിനായി ശശിമല ഉദയ ഗവൺമെന്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ സ്നേഹസമർപ്പണം നടത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംഭാവനകൾ ശേഖരിച്ചു. ശേഖരിച്ച തുക ക്ലിനിക്ക് പ്രതിനിധികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി എ ഐ കൈമാറി. വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും കരുണാബോധവും വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകാപരമാണെന്ന് പുൽപ്പള്ളി കാരുണ്യാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക് പ്രസിഡന്റ് ശ്രീ ഇമ്മാനുവേൽ എൻ യു അഭിപ്രായപ്പെട്ടു. ചടങ്ങിൽ വോളണ്ടിയർമാരായ ശ്രീ സണ്ണി, ശ്രീ ബെന്നി, അധ്യാപകരായ ശ്രീ സന്തോഷ് കെ, ശ്രീമതി ജിലു കെ വി എന്നിവർ പങ്കെടുത്തു.