സ്ക്രീന്‍ ടൈം കൂടിയാല്‍ ഹൃദയാഘാതവും വരാം; കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് പഠനം
ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട്ഫോണുകൾ, ഓൺലൈൻ ക്ലാസുകൾ, ഗെയിമിങ് എന്നിവയില്‍നിന്നെല്ലാം നമ്മുടെ കുട്ടികളെ പൂര്‍ണമായും അകറ്റി നിര്‍ത്തുക എന്നത് പ്രായോഗികമായ കാര്യമല്ല.ഉറക്കം കളഞ്ഞും കുട്ടികള്‍ സ്ക്രീനിന് മുന്പില് തന്നെ ഇരിക്കുന്നത് പല വീടുകളിലെയും പതിവു കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തിലുള്ള അമിത ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ മാനസികാവസ്ഥകളെ മാത്രമല്ല ഹൃദയാരോഗ്യത്തെയും ബാധിക്കുന്നുണ്ടെങ്കിലോ? അത് അതീവ ഗൗരവത്തോടെ തന്നെ കാണേണ്ടിയിരിക്കുന്നു. ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം അതിനുള്ള മുന്നറിയിപ്പ് നല്കുന്നു. സ്ക്രീൻ സമയത്തിന്റെ ഓരോ അധിക മണിക്കൂറും, അത് സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുകയോ, ഗെയിമിങ്ങോ എന്തുമാകട്ടെ, കുട്ടികളിലും കൗമാരക്കാരിലും കാർഡിയോമെറ്റബോളിക് അപകടസാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് പുതിയ പഠനം. 1,000-ത്തിലധികം കുട്ടികളിലും കൗമാരക്കാരിലുമാണ് ഗവേഷകർ ഇതുസബന്ധിച്ച പഠനം നടത്തിയത്. അതിനായി രണ്ടാഴ്ചത്തേക്ക് ആക്സിലറോമീറ്ററുകൾ ഉപയോഗിച്ച് ഉറക്കവും ശാരീരിക പ്രവർത്തനവും അളന്നു. അരക്കെട്ടിന്റെ ചുറ്റളവ്, സിസ്റ്റോളിക് രക്തസമ്മർദ്ദം, HDL (നല്ല കൊളസ്ട്രോൾ), ട്രൈഗ്ലിസറൈഡുകൾ, രക്തത്തിലെ ഗ്ലൂക്കോസ് എന്നീ അഞ്ച് മാർക്കറുകൾ ഉപയോഗിച്ചാണ് കാർഡിയോമെറ്റബോളിക് റിസ്ക് (CMR) കണക്കാക്കിയത്.*പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ:*ഓരോ അധിക മണിക്കൂർ സ്ക്രീൻ സമയവും കുട്ടികളിൽ (6-10 വയസ്സ്) ഏകദേശം 0.08 സ്റ്റാൻഡേർഡ് ഡീവിയേഷനുകളും കൗമാരക്കാരിൽ (18 വയസ്സ്) ഏകദേശം 0.13 ഉം കാർഡിയോമെറ്റബോളിക് അപകടസാധ്യത വർദ്ധിപ്പിച്ചു എന്നാണ് പഠനത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഉറക്കത്തെയും അത് ഗൗരതരമായി ബാധിക്കുന്നതായി കണ്ടെത്തി. കുറഞ്ഞതോ വൈകിയതോ ആയ സമയക്രമത്തില്‍ ഉറങ്ങുന്ന കുട്ടികൾക്ക് അപകടസാധ്യത കൂടുതലാണെന്നും കണ്ടെത്തി. മികച്ച ഉറക്കം പല ആരോഗ്യപ്രശ്നങ്ങളെയും വലിയ അളവില്‍ പരിഹരിക്കാന്‍ സഹായിക്കും. മാത്രമല്ല ദൈര്‍ഘ്യമേറിയ സ്ക്രീൻ ശീലങ്ങള്‍ ദഹനപ്രക്രിയയെയും വലിയതോതില്‍ ബാധിക്കുന്നതായി ഗവേഷകര്‍ മനസ്സിലാക്കി. ഇവയെല്ലാ കുട്ടികളില്‍ ഹൃദയ സംബന്ധമായ അസുഖ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. 2020 മുതൽ ഓൺലൈൻ ക്ലാസുകളിലും സ്മാർട്ട്ഫോൺ ഉപയോഗത്തിലുമുള്ള വർദ്ധനവ് കുട്ടികളില്‍ ഉറക്കക്കുറവ്, പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം തുടങ്ങിയ കാർഡിയോമെറ്റബോളിക് പ്രശ്നങ്ങളുടെ വര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്. അതിനൊപ്പം തന്നെ സാമൂഹ്യമായ ആശയവിനിമയശേഷിയെയും വൈജ്ഞാനിക വികാസത്തെയമെല്ലാം അമിത സ്ക്രീന്‍ സമയം ദുര്‍ബലപ്പെടുത്തുന്നു. *കുട്ടികളുടെ സ്ക്രീൻ സമയം എങ്ങനെ കുറയ്ക്കാം:*ദൈനംദിന സ്ക്രീൻ സമയ പരിധികൾ രക്ഷിതാക്കള്‍ കൃത്യമായി ഷെഡ്യൂള്‍ ചെയ്യുക. ഒഴിവുസമയ സ്ക്രീൻ സമയം പ്രതിദിനം രണ്ട് മണിക്കൂറിൽ താഴെയായി നിലനിർത്തുക. കുട്ടികളുടെ മറ്റ് ഒഴിവുസമയങ്ങള്‍ കുടുംബാംഗങ്ങളുമൊത്ത് ചിലവഴിക്കാനും എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും വ്യായാമം, പ്രാര്‍ഥന തുടങ്ങിയ താല്പര്യമുള്ള മറ്റ് കാര്യങ്ങള്‍ക്കായും വിനിയോഗിക്കാന്‍ ശീലിപ്പിക്കാം. ഉറക്കത്തിന് തൊട്ടുമുന്‍പും കുടുംബ ഭക്ഷണ സമയത്തും ഫോണ്‍ വേണ്ട എന്ന് തീരുമാനിക്കുക. ഉറക്കത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുന്‍പെങ്കിലും സ്ക്രീനുകൾ ഒഴിവാക്കിയാല്‍ മെലറ്റോണിൻ (ഉറക്ക ഹോർമോൺ) ശരിയായി പ്രവർത്തിക്കാൻ സഹായിക്കും. ഇത് ആഴത്തിലുള്ള ഉറക്കം പ്രദാനം ചെയ്യും. ടിവിക്കോ മൊബൈൽ ഉപകരണങ്ങൾക്കോ പകരം കുട്ടികളെ കഥപറയുന്നതിലേക്കോ ലഘുവായ വായനയിലേക്കോ പാട്ടു കേള്ക്കുന്നതിലേക്കോ, കളികളിലേക്കോ ഒക്കെ വഴിതിരിച്ചുവിടാം. *രക്ഷിതാക്കള്‍ക്ക് മാതൃകയാകാം:*കുട്ടികളെ സ്ക്രീനില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വെറുതെ ഉപദേശിച്ചത് കൊണ്ടായില്ല. രക്ഷിതാക്കള്‍ തന്നെയാണ് അവര്‍ക്ക് മാതൃകയാകേണ്ടത്. അതിനായി ആദ്യം സ്വന്തം സ്ക്രീൻ സമയം പരിമിതപ്പെടുത്തുക. കുട്ടികൾക്ക് അനുകരിക്കാവുന്ന കാര്യങ്ങൾ ചെയ്തുകാണിക്കുക. നിങ്ങൾ നിരന്തരം ഫോണിൽ ഇരിക്കുകയാണെങ്കിൽ, അത് സാധാരണമാണെന്ന് കുട്ടികളും കരുതും. അതിനാൽ, കുടുംബ സമയത്ത് മുതിര്‍ന്നവരും ഫോൺ മാറ്റി വയ്ക്കുകയാണ് ആദ്യം വേണ്ടത്. പകരം ഒരുമിച്ച് പാചകം ചെയ്യുകയോ ഒരു ബോർഡ് ഗെയിം കളിക്കുകയോ അല്ലെങ്കിൽ ചെറിയ കുടുംബ നടത്തത്തിന് പോവുകയോ ഒക്കെ ആകാം.family-mealsഈ പഠനം ഒരു മുന്നറിയിപ്പാണ്. സ്ക്രീൻ സമയം കുറയ്ക്കുന്നതിലൂടെ ഉറക്കവും സജീവമായ ദിനചര്യകളും പരിപോഷിപ്പിച്ചെടുക്കുന്നത് തീര്‍ച്ചയായും നമ്മുടെ കുട്ടികളുടെ ഹൃദയങ്ങളെ സംരക്ഷിക്കാൻ സഹായിക്കും എന്ന് ഓര്‍ക്കുക.