എൻഎസ്എസ് വൊളന്റിയർമാരുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചു
പുല്പള്ളി: വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. ഈ വര്‍ഷത്തെ തനത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലുവയല്‍ പാടശേഖരത്താണ് നെല്‍കൃഷിയിറക്കിയത്. നെല്‍കൃഷിയെക്കുറിച്ച് പഠിക്കുകയും കുട്ടികളില്‍ ഭക്ഷ്യസുരക്ഷാബോധം ഉണ്ടാക്കുകയും പുതുതലമുറയ്ക്ക് ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധവാന്മാരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടേയും സ്‌കൂള്‍ മാനേജുമെന്റിന്റേയുമെല്ലാം സഹകരണത്തോടെയാണ് കൃഷി പുരോഗമിക്കുന്നത്.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അന്‍സാജ് ആന്റണി, പ്രിന്‍സിപ്പല്‍ കെ.എസ്. സതി, ആര്‍. കല്‍പ്പന, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. രശ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.