വാപ്പിക്ക് വലിയ ശിക്ഷ കൊടുക്കരുതേ…സ്നേഹം മറക്കാതെ നാലാം ക്ലാസുകാരി, കുട്ടിയെ അമ്മൂമ്മയ്ക്കു കൈമാറി.
ചാരുംമൂടില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദനത്തിന് ഇരയായ നാലാം ക്ലാസുകാരിയുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്ക് നല്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി.കുട്ടിയുടെ ആവശ്യപ്പെട്ടത് പ്രകാരമാണ് സംരക്ഷണ പിതൃമാതാവിന് നല്‍കിയതെന്ന് ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വസന്തകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു. സംരക്ഷണം സംബന്ധിച്ച് അഭിപ്രായം തേടിയപ്പോഴും തന്നെ ക്രൂരമായി മര്‍ദിച്ച പിതാവിനോടുള്ള സ്നേഹം വിടാതെയായിരുന്നു നാലാം ക്ലാസുകാരി പ്രതികരിച്ചത്.വാപ്പിക്ക് വലിയ ശിക്ഷ കൊടുക്കരുത് എന്നായിരുന്നു കുട്ടി അധികൃതരോട് ആവശ്യപ്പെട്ടത്. തനിക്ക് അമ്മായുടെ കൂടെ പോയാല്‍ മതി. അമ്മായാണ് എന്നെ നോക്കിയിരുന്നത് എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. പിന്നാലെ കുട്ടിയുടെ സംക്ഷണ ചുമതല പിതാവില്‍ നിന്നും മാറ്റി അമ്മൂമ്മയ്ക്ക് നല്‍കുകയായിരുന്നു.അതേസമയം, ചാരുമൂടില്‍ കൂട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അന്‍സാര്‍, രണ്ടാനമ്മ ഷെഫീന എന്നവരെ വെള്ളിയാഴ്ച പൊലീസ് പിടികൂടി. ആദിക്കാട്ടുകുളങ്ങര കഞ്ചുക്കോട് പൂവണ്ണം തടത്തില്‍ ആന്‍സാറിനെ പത്തനംതിട്ട ജില്ലയിലെ കടമാന്‍ കുളത്തുനിന്നാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയില്‍ നിന്നും പൊലിസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കുട്ടിയുടെ പിതാവ് അന്‍സാര്‍ എന്നും പൊലീസ് അറിയിച്ചു.രണ്ടാം ക്ലാസുകാരി എന്റെ അനുഭവം എന്ന പേരില്‍ ഡയറിയിലെഴുതിയ കുറിപ്പിലൂടെയാണ് കുട്ടി നേരിട്ട ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും നീതി ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെയായിരുന്നു നടപടികള്‍ വേഗത്തിലായത്. കുട്ടിയെ ഇന്ന് വിദ്യാഭ്യാസ മന്ത്രി സന്ദര്‍ശിക്കും. വിഷയത്തില്‍ ബാലവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ആലപ്പുഴ ശിശു സംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നിര്‍ദേശം