കാട്ടേരിക്കുന്ന് പാലം;ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
തലപ്പുഴ: സംരക്ഷണ ഭിത്തിയും പില്ലറും തകർന്ന് അപകടാവസ്ഥയിലായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ 5,10 വാർഡുകളിലെ ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിച്ചു കൊണ്ടിരുന്നതും തലപ്പുഴ-44 ബൈപാസായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ കാട്ടേരിക്കുന്ന് പാലം പുതുക്കി പണിയാൻ ആവശ്യമായ അടിയന്തരഇടപെടലുകൾ നടത്തുന്നതിന് വേണ്ടി പ്രദേശത്തുള്ള പൊതുജനങ്ങളെ പങ്കെടുപ്പിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസി ജോയിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പ്രദേശത്തുള്ള വിദ്യാർത്ഥികൾക്കടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടൗണിലും എത്താൻ കിലോമീറ്ററുകൾ ചുറ്റേണ്ട സ്ഥിതിയാണ് വന്നെത്തിയിട്ടുള്ളതെന്നും യുദ്ധകാല അടിസ്ഥാനത്തിൽ പാലം പുനർ നിർമിക്കാനാവശ്യമായ ഇടപെടലുകൾ നടത്താനുംകമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയും മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എയുമായ ഒ.ആർ കേളു, ജില്ലാ കളക്ടർ എന്നിവരെ നേരിൽ കണ്ട് പ്രശ്നം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.18 അംഗ കമ്മിറ്റിക്ക് രൂപം നൽകി. *രക്ഷാധികാരികൾ* : എൽസി ജോയ് (പഞ്ചായത്ത് പ്രസിഡന്റ്),ഷബിത കെ (അഞ്ചാം വാർഡ് മെമ്പർ),ടി കെ ഗോപി (പത്താം വാർഡ് മെമ്പർ) *ചെയർമാൻ* : സലീം എം.എസ്,*വൈസ് ചെയർമാൻ*:സി.എച്ച് മനോജ്, ഷാജി പാത്താടൻ*കൺവീനർ*:ജലീൽ പി.എം.*ജോയിന്റ് കൺവീനർ*:റഷീദ് മാഷ്, സകരിയ്യ കെ.എസ്*ട്രഷറർ*:അൻവർ പി.പി *കമ്മിറ്റിയംഗങ്ങൾ:* മൊയ്‌ദീൻ കുട്ടി, ഷബ്‌നാസ് പി,ഹംസ മൗലവി, ഷൗക്കത്ത്, രമേശൻ മാഷ്, സക്കീർ ഹുസൈൻ,തുമ്പോളി അബ്‌ദുല്ല, സാദിഖ് എടപ്പാറ,ഷഹന വി.എസ്, സുഹറ കെ.കെ,ഗഫൂർ വി.പി.