ഹൗസ്ഫുൾ സിനിമാ ടാക്കീസ്: മാനപൂക്കളങ്ങൾ 30ന്
കൽപറ്റ: “മാനസ പൂക്കളങ്ങൾ ” എന്ന പേരിൽ ഓണാഘോഷം നടത്തുന്നതിന് ഹൊഫുസിറ്റ സാംസ്കാരികവേദി ജില്ല എക്സിക്യുട്ടീവ് കമ്മറ്റി തീരുമാനിച്ചു. ഗാനാലാപനം. തിരുവാതിരക്കളി. നൃത്താവതരണം, ആദരവ്, ധനസഹായം സിംഗേഴ്സ് വയനാടിൻ്റെ ഓണപ്പാട്ടുമേളം എന്നിവ അരങ്ങേറും. ജില്ലാ കൺവീനർ ഇ. ഉണ്ണിനിറം സ്വാഗതം പറഞ്ഞു. ചെയർമാൻ സലാം കൽപറ്റ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ആർ.സുലോചന, ആർ.ഗോപാലകൃഷ്ണൻ, ഭാരവാഹികളായ ബി.തദേവുസ് , ടി.കെ. ഷൗക്കത്ത്, പി.പിസെൽവരാജ്, കെഗിരീഷ് കടവത്ത്, എ. നാഗരാജ് അമൽ, പി. ബിനിഷ് പുൽപള്ളി, വി. ഷൈലജ പാലക്കാട് എന്നിവർ പ്രസംഗിച്ചു