മെഡിസെപ്പ് പ്രീമിയം തുക കൂട്ടാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷയായ മെഡിസെപ്പിന്റെ പ്രീമിയം തുക കൂട്ടാൻ മന്ത്രിസഭാ തീരുമാനം. പോളിസി കാലയളവ് മൂന്നു വർഷത്തിൽ നിന്ന് രണ്ടായി കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിലെ ഇഎസ്ഐ ആനുകൂല്യമില്ലാത്ത ജീവനക്കാരെയും പദ്ധതിയുടെ ഭാഗമാക്കി.
പ്രീമിയം നിരക്കിൽ വർധനവ് വേണമെന്ന ആവശ്യം ഇൻഷുറൻസ് കമ്പനികൾ നേരത്തെ മുന്നോട്ടുവച്ചതാണ്. മെഡിസെപ്പ് തുടരണമോ വേണ്ടയോ എന്നുള്ള ചർച്ചകൾ പോലും സർക്കാർതലത്തിൽ നടന്നിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭായോഗം മെഡിസെപ്പിന്റെ രണ്ടാംഘട്ടത്തിന് അംഗീകാരം നൽകി. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷം ആക്കി ഉയർത്തും. എന്നാൽ പോളിസി കാലയളവ് മൂന്നുവർഷം എന്നത് രണ്ടുവർഷമാക്കി കുറച്ചു. പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനവ് വരുത്താനും മന്ത്രിസഭതീരുമാനമെടുത്തു.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെയാണ് മുറി വാടക നൽകുക. ഒരു ദിവസം 5000 രൂപ. സർക്കാർ ആശുപത്രികളിൽ പേ വാർഡിന് പ്രതിദിന വാടക 2000 രൂപ വരെ നൽകും. പദ്ധതിയിൽ പത്തിന ഗുരുതര അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകൾ ഉണ്ടാകും. കരാറിൽ നിന്ന് വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ ഇൻഷുറൻസ് കമ്പനികൾ തയ്യാറാക്കണമെന്നാണ് മന്ത്രിസഭനിർദേശം നൽകിയിരിക്കുന്നത്.
Your comment is awaiting moderation.
zny6oz