ഡിജിറ്റൽ സർവകലാശാല വിസി ആകാനുളള പ്രായ പരിധി ഉയർത്തി; 61 വയസിൽ നിന്ന് 65 വയസാക്കി
ഡിജിറ്റൽ സർവകലാശാല വിസി ആകാനുളള പ്രായ പരിധി ഉയർത്തി. 61 വയസിൽ നിന്ന് 65 വയസായാണ് പ്രായപരിധി വർധിപ്പിച്ചത്. പ്രായപരിധി കൂട്ടുന്നതിനായി സർവകലാശാല നിയമത്തിലെ ആറാം ഉപവകുപ്പിൽ ഭേദഗതി വരുത്തി. മന്ത്രിസഭ അംഗീകരിച്ച കരട് ഓർഡിനൻസിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.
സെർച്ച് കമ്മിറ്റിയിലെ ഭൂരിപക്ഷം നോക്കിയാകും വിസി നിയമനം. ഇതിനായി നിയമത്തിലെ നാലാം ഉപവകുപ്പിലും ഭേദഗതി വരുത്തി.
ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാരിനാണ് മുൻതൂക്കം. സെർച്ച് കമ്മിറ്റിയിലെ മൂന്ന് പേരുടെ പിന്തുണ സർക്കാരിന് ലഭിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധിയാകും കമ്മിറ്റിയുടെ കൺവീനർ. ചാൻസലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി എന്നിവർ സെർച് കമ്മിറ്റി അംഗങ്ങളാകും.
Your comment is awaiting moderation.
zsxby1