കേരള സർവകലാശാല വിസി-രജിസ്ട്രാർ തർക്കം; ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
കേരള സർവകലാശാല വിസി രജിസ്ട്രാർ തർക്കവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്റെ ജോലി തടസ്സപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡോക്ടർ കെ എസ് അനിൽകുമാർ നൽകിയ ഹർജിയാണ് പരിഗണിക്കുക. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിന് ആണെന്ന് കഴിഞ്ഞതവണ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിസിക്കും രജിസ്ട്രാർക്കും വാശിയാണെന്നും കോടതിയുടെ വിമർശനം ഉണ്ടായിരുന്നു.
വിസിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചിരുന്നത്. ജൂലൈ രണ്ടാം തീയതിയാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌തു കൊണ്ട് വിസി ഉത്തരവ് ഇറക്കിയത്. തുടർന്ന് ആകെ എസ് അനിൽകുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർവകലാശാലാ കാമ്പസിൽ പ്രവേശിക്കരുതെന്നതടക്കമുള്ള വൈസ് ചാൻസലറുടെ ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു രജിസ്ട്രാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ എന്ത് അധികാരം ഉപയോഗിച്ചാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌തതെന്ന് ഹൈക്കോടതി വിസിയോട് ചോദിച്ചിരുന്നു. നടപടി എടുക്കാനും സസ്പെൻഡ് ചെയ്യാനും ഉള്ള അധികാരം സിൻഡിക്കേറ്റിനാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സിൻഡിക്കേറ്റ് ഉപസമിതി ചേരാൻ അനുവദിക്കാതെ ഹോൾ പൂട്ടിയിറങ്ങിയ വിസിയുടെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഇടത് സിൻഡിക്കേറ്റങ്ങളും അറിയിച്ചു.
ഹൈക്കോടതിയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാർ സമർപ്പിച്ച ഹർജിയിൽ സർവകലാശാലയ്ക്ക് വേണ്ടി എതിർ സത്യവാങ്മൂലം നൽകിയ അഭിഭാഷകനോട് വി.സി വിശദീകരണം തേടിയിരുന്നു. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ വസ്‌തുതാ വിവരണ സ്റ്റേറ്റ്മെന്റ് മറച്ചുവച്ച് യൂണിവേഴ്സിറ്റി അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് വിശദീകരണം തേടിയത്.ഹൈക്കോടതിയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാർ സമർപ്പിച്ച ഹർജിയിൽ സർവകലാശാലയ്ക്ക് വേണ്ടി എതിർ സത്യവാങ്മൂലം നൽകിയ അഭിഭാഷകനോട് വി.സി വിശദീകരണം തേടിയിരുന്നു. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ വസ്‌തുതാ വിവരണ സ്റ്റേറ്റ്മെന്റ് മറച്ചുവച്ച് യൂണിവേഴ്സിറ്റി അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് വിശദീകരണം തേടിയത്.
Your comment is awaiting moderation.
vznxzm
Your comment is awaiting moderation.
vznxzm