മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളുകളിൽ അല്ലാതെ ജയിലുകളിൽ അല്ല:സർക്കാരിനെതിരെ ഒളിയമ്പുമായി കുഞ്ചാക്കോ ബോബൻ രംഗത്ത്
മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂൾ കുട്ടികൾക്കാണ് നൽകേണ്ടതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്.കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടത്. കുട്ടികൾക്ക് പോഷകാഹാരമുള്ള പ്രഭാതഭക്ഷണം നൽകുന്ന ‘സുഭിക്ഷം തൃക്കാക്കര’ പദ്ധതി മാതൃകാപരമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.