ഇലകളിലൂടെജീവിതബോധം;പത്തിലപ്പെരുമ നടത്തി
മാനന്തവാടി: മാനന്തവാടി ഗവ. യു.പി സ്ക്‌കൂളിൽ സംഘടിപ്പിച്ച പത്തിലപ്പെരുമ സമൂഹത്തോടും പ്രകൃതിയോടും കുട്ടികളെ ചേർത്തുനിർത്തുന്ന ആരോഗ്യ ബോധത്തിൻ്റെ പ്രതീകമായി. പരിപാടി എംപിടിഎ പ്രസിഡൻ്റ് ടി.കെ ഷമീന ഉദ്ഘാടനം ചെയ്തു. പ്രതിജീവനത്തിന്റെ കർക്കിടക മാസത്തിൽ പ്രീ െ്രെപമറി മുതൽ ഏഴാം ക്ലാസുവരെ എല്ലാ കുട്ടികളും ഭാഗഭാക്കായി നാട്ടിൻപുറങ്ങളിലെയും വീട്ടുമുറ്റങ്ങളിലെയും ഭക്ഷ്യയോഗ്യമായ ഇലകൾ ശേഖരിക്കുകയും വളരെ മികച്ച രീതിയിൽ സ്‌കൂൾതലത്തിൽ അവയുടെ പ്രദർശന സംഘടിപ്പിക്കുകയും ചെയ്‌തു. ശാരീരിക ആരോഗ്യത്തിൻ്റെയും പരിസ്ഥിതി ബോധത്തിന്റെയും മികച്ച സമന്വയമായിരുന്നു പത്തിലപ്പെരുമ . അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന മുഴുവൻ സ്‌കൂൾ സമൂഹത്തിന്റെയും സമഗ്രമായ പങ്കാളിത്തം പത്തിലപ്പെരുമയിലും പത്തിലക്കറിയിലും നിറഞ്ഞുനിന്നു .ഇത്തരം പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾ മികച്ച സാമൂഹിക വളർച്ചയുടെ അടിസ്ഥാനം കൂടിയാണ്.