മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളും: ബോധവൽക്കരണം നൽകി
കൽപ്പറ്റ: മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളും: ബോധവൽക്കരണം നൽകി വയറിളക്കരോഗങ്ങൾക്കുമെതിരെ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും കുടുംബശ്രീ മിഷൻ്റെയും ആഭിമുഖ്യത്തിൽ ഭക്ഷണശാലകളിലും മാലിന്യനിർമ്മാർജ്ജന മേഖലയിലും പ്രവർത്തിക്കുന്നവർക്കും സന്നദ്ധ പ്രവർത്തകർക്കുമായി പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ജില്ലാതല സാമൂഹ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ലോക ഹെപ്പറ്റൈറ്റിസ്, ഒ ആർ എസ് ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മ്‌മി ആലക്കാമുറ്റം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ ടി സുബൈർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സർവെയൻസ് ഓഫീസർ ഡോ പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുനിൽകുമാർ, പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പി പി വത്സല, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എം മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി എം ഫസൽ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ വി കെ റജീന, ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ,പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്‌ടർ രാജേഷ് കാളിയത്ത് എന്നിവർ സംസാരിച്ചു. ബ്ലോക് എപിഡെമിയോളജിസ്റ്റ് ഡോ വി ആർ രോഷിത, അർബൻ എപ്പിഡെമിയോളജിസ്റ്റ് ഡോ ഗാന സരസ്വതി, ജില്ലാ ആർ ബി എസ് കെ കോഡിനേറ്റർ ബിൻസി ബാബു എന്നിവർ സാമൂഹ്യ ബോധവൽക്കരണ ക്ലാസുകൾ നൽകി. ജലജന്യ രോഗങ്ങളെകുറിച്ചുള്ള പ്രശ്നോത്തരി മത്സരം, പനമരം ഗവൺമെന്റ് നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ സംഗീത നൃത്ത ശിൽപം എന്നിവ അരങ്ങേറി.