കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി യുവാക്കളുടെ കൂട്ടായ്മ
പടിഞ്ഞാറത്തറ: സംസ്കാര ആർട്‌സ് ആന്റ് സ്പോർട്‌സ് ക്ലബ്ബ് പടിഞ്ഞാറത്തറയിലെ കായികപ്രേമികളുടേയും, യുവാക്കളുടേയും സജീവ സാന്നിധ്യം കൊണ്ടും, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കളികളുടെ മികച്ചതും ,നിലവാരമുള്ളതുമായ മത്സരങ്ങൾ സംഘടിപ്പിച്ചും വയനാട്ടിലും സമീപ ജില്ലകളിലും ശ്രദ്ധേയമായ സാന്നിധ്യമാണ്.
കളിയാണ് മുഖ്യമെങ്കിലും, ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതും ലഹരിയായി കാണുന്ന ഈ യുവ നേതൃത്വം സംസ്കാര പാലിയേറ്റീവ് കെയർ സെൻ്ററിൻന്റെ താങ്ങും തണലുമാണ്. കോവിഡുകാരണം സാമ്പത്തിക ശ്രോതസ്സുകൾ നിശ്ചലമായപ്പോൾ പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും, പടിഞ്ഞാറത്തറയിൽ സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാൻ ‘തണൽ’ ഫാർമസി ആരംഭിക്കുന്നതിനും ഈ യുവാക്കൾ നൽകിയ സാമ്പത്തിക പിന്തുണ നിർണ്ണായകമായിരുന്നു.
Iസംസ്കാര പാലിയേറ്റീവ് കെയർ സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യ്ത് ആധുനിക രീതിയിൽ കാര്യക്ഷമമാക്കാൻ പ്രവാസിയായ അഞ്ജുഷ മാത്യു നൽകിയ സഹായ മടക്കം ഒരു ലക്ഷം രൂപ വില വരുന്ന ലാപ്ടോപ്, ഡസ്ക് ടോപ്, പ്രിൻ്റർ, പാലിയേറ്റീവ് സോഫ്റ്റ്വെയർ എന്നിവ ധനസമാഹരണത്തിലൂടെ വാങ്ങി നൽകി കളിയോടൊപ്പം കാരുണ്യ പ്രവർത്തനവും ആവേശവും,ആനന്ദവും നൽകുന്ന ലഹരിയാണ് എന്ന് കരുതുന്ന സംസ്‌കാര ക്ലബ്ബ് അംഗങ്ങളെ അനുമോദിലും, ഉപകരണങ്ങൾ ഏറ്റുവാങ്ങുലും പാലിയേറ്റീവ് ക്ലിനിക്കിൽ വച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വർഗീസ്, മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ട്യൻ, വ്യാപാരി യൂത്ത് വിംഗ് പ്രസിഡന്റ് ജലീൽ ടീനേജ്, ഫൗസിയ ഷാജു, ദിനേശൻ കാവര, ദിവാകരൻ മാസ്റ്റർ, സുധീർ മാസ്റ്റർ, ക്ലബ് പ്രസിഡന്റ് പി അഷ്റഫ്., മുനീർ പിഡു, എന്നിവർ സംസാരിച്ചു. സംസ്കാര പാലിയേറ്റീവ് കെയർ സെന്ററിന്റെ ഭാരവാഹികളായ പി.മായൻ, എ.അബ്‌ദുറഹിമാൻ, പി.ജെ.മാത്യു എന്നിവർ ക്ലബ് ഭാരവാഹികളായ അഷ്റഫ്, മുനീർ എന്നിവരിൽ നിന്നും ഉപകരണങ്ങൾ ഏറ്റു വാങ്ങി.