Feature NewsNewsPopular NewsRecent Newsകേരളം

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: മന്ത്രിയുടെ പരാമർശം തള്ളി ഡോക്ടർ ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽനിന്ന് ഉപകരണം കാണാതായെന്ന മന്ത്രിയുടെ പരാമർശം തള്ളി ഡോക്ട‌ർ ഹാരിസ് ചിറക്കൽ. ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും ഡോക്ട‌ർ പ്രതികരിച്ചു.

അതേസമയം ഡോക്‌ടറെ മോഷണം കേസിൽ പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടി എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്കുകൾ. ഉപകരണം കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തണമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

പറഞ്ഞ കാര്യത്തിൽ തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് ഡോക്‌ടർ ഹാരിസ് ചിറക്കൽ. ഉപകരണ ക്ഷാമം ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൃത്യമായി അറിയിച്ചിരുന്നു എന്നും ഡോക്ട‌ർ ആവർത്തിച്ചു.

മെഡിക്കൽ കോളജ് സൂപ്രണ്ടിന് ഇത് സംബന്ധിച്ച് കത്തയച്ചതിന്റെ്റെ വിവരങ്ങളും പുറത്തുവന്നു. അതിനിടെ വിദഗ്‌ധസമിതി റിപ്പോർട്ടിന് പിന്നാലെ യൂറോളജി വകുപ്പിൽ നിന്ന് ഉപകരണം കാണാതായെന്ന് ആരോഗ്യമന്ത്രിയുടെ ആരോപണം.

ഇതിനിടയിൽ സർക്കാരിൻ്റെ കെ- സോട്ടോയ്ക്ക് എതിരെ പരിഹാസവുമായി നെഫ്രോളജി വിഭാഗം മേധാവി രംഗത്ത് വന്നു. രണ്ടാഴ്ചക്കിടെ സോട്ടോയുടെ സഹായമില്ലാതെ നാല് വൃക്കമാറ്റ ശസ്ത്രക്രിയകൾ നടത്തിയെന്നായിരുന്നു നെഫ്രോളജി വകുപ്പ് മേധാവി ഡോക്‌ടർ മോഹൻദാസിൻ്റെ സമൂഹമാധ്യമ കുറിപ്പ് A

Leave a Reply

Your email address will not be published. Required fields are marked *