കുട്ടികളുടെ കഴിവും അഭിരുചിയും അറിഞ്ഞുള്ളതാവണം വിദ്യാഭ്യാസം: മന്ത്രി ഒ ആർ കേളു
വിദ്യാര്‍ത്ഥികളുടെ കഴിവും അഭിരുചിയും അറിഞ്ഞുള്ളതാവണം വിദ്യാഭ്യാസമെന്ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. കുഞ്ഞോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാറിയ കാലഘട്ടത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗയോഗ്യമാണോ എന്ന് പരിശോധിച്ച് അധികൃതരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാരംഗത്ത് സര്‍ക്കാര്‍ പുതിയ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. മെച്ചപ്പെട്ട സംവിധാനത്തോടെയുള്ള ക്ലാസ്സ് മുറികള്‍ ഒരുക്കുന്നു. ഒപ്പം അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുടെ അഭിരുചിയും കഴിവും തിരിച്ചറിഞ്ഞ് പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടി രൂപ ഉപയോഗിച്ച് ആറ് ക്ലാസ് മുറികളുള്ള കെട്ടിടമാണ് സ്‌കൂളില്‍ പുതിയതായി നിര്‍മിച്ചത്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്ത്അംഗംമീനാക്ഷി രാമന്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വിത്സണ്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ താരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത രാമന്‍, അരവിന്ദാക്ഷന്‍ വി ടി, ഗണേഷ് കെ വി, ബഷീര്‍ ടി കെ, ഇബ്രാഹിം കെ എം, ഷാജുമോന്‍ എം ആര്‍, ആത്തിക്ക പി, ഹുസൈന്‍ സി ടി, അച്ചപ്പന്‍ കാട്ടിമൂല, കബീര്‍ വെള്ളച്ചാല്‍, സുമേഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. പി എസ് ബിജു മോന്‍, പ്രധാനാധ്യാപിക പി സ്മിത, സ്റ്റാഫ് സെക്രട്ടറി ടി എച്ച് ഹരീഷ്, പിടിഎ പ്രസിഡന്റ് ടി കെ ബഷീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.