ഗുരുഭ്യോ നമഃഅധ്യാപകരെ ആദരിച്ച്വെള്ളമുണ്ട ഡിവിഷൻ
വെള്ളമുണ്ട:വയനാട് ജില്ലാപഞ്ചായത്തിന്റെ ഘടക സ്ഥപനങ്ങാളായ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്.എസ്.എസ് തരുവണ, ജി.എച്ച്.എസ് പുളിഞ്ഞാൽ എന്നീ വിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകരേയും വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരപത്രം നൽകി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിച്ചു.അറിവിന്റെ വഴിയിൽ കൈപിടിച്ചുനടത്തുന്ന ഗുരുക്കന്മാർക്ക്ഗുരുഭ്യോ നമഃ എന്നപേരിട്ടാണ് ഡിവിഷന്റെ സ്നേഹാദരപരിപാടി നടത്തിയത്.ഡിവിഷനിലെനാല് വിദ്യാലയങ്ങളിലേയും ഇരുനൂറോളം വരുന്ന മുഴുവൻ അധ്യാപകർക്കും ഗ്രാമാദരപത്രവും സ്നേഹോപഹാരമായി പുസ്തകങ്ങളും കൈമാറി.ജീവിതവീഥിയിൽ വെളിച്ചംപകരുന്ന അധ്യാപകരെ നന്ദിയോടെ ഓർക്കുവാൻ പാകത്തിൽ പുതു തലമുറയുടെ മനോഘടന രൂപപ്പെടണമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.