Feature NewsNewsPopular NewsRecent Newsവയനാട്

അമ്പലവയൽ അവക്കാഡോ ഫെസ്റ്റ് വിവാദത്തിൽ: കർഷകരെ വഞ്ചിക്കുന്നുവെന്ന് ബിജെപി

അമ്പലവയൽ: അമ്പലവയലിൽ നടക്കുന്ന അവക്കാഡോ ഫെസ്റ്റ് കർഷകരെ വഞ്ചിക്കാനുള്ള നീക്കമാണെന്ന് ബി.ജെ.പി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അമ്പലവയൽ റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനും (RARS) അമ്പലവയൽ ഗ്രാമപഞ്ചായത്തും ഹിൽ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും സംയുക്തമായി നടത്തുന്ന ഫെസ്റ്റിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. നരേന്ദ്രമോദി സർക്കാർ 2014-ൽ അധികാരത്തിൽ വന്ന ശേഷം കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി വയനാട്ടിൽ സുലഭമായ ചക്ക, ഏത്തക്ക തുടങ്ങിയ കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനായി കോടികൾ മുടക്കി സ്ഥാപിച്ച യന്ത്രങ്ങൾ RARS-ലും കൃഷി വിജ്ഞാന കേന്ദ്രത്തിലും (KVK) നശിക്കുകയാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ഈ ചക്ക സീസണിൽ വയനാട്ടിലെ ഒരു ചക്ക പോലും അമ്പലവയലിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നമായി മാറ്റിയിട്ടില്ലെന്നും അവർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കർഷകരിൽ നിന്ന് 500 രൂപ വീതം ഈടാക്കി അവക്കാഡോ ഫെസ്റ്റ് നടത്തുന്നത്. ഈ ഫെസ്റ്റിന്റെ മറവിൽ കേന്ദ്ര കൃഷി മന്ത്രാലയത്തിൽ പദ്ധതികൾ സമർപ്പിച്ച് കോടികൾ തട്ടാനുള്ള ശ്രമമാണ് RARS-ഉം ഹിൽ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും ചേർന്ന് നടത്തുന്നതെന്നും ബി.ജെ.പി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *