Event More NewsFeature NewsNewsPoliticsPopular NewsRecent News

വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരം ഉയർത്തണം

കൽപറ്റ:വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരം ഉയർത്തി മുൻനിരയിലെത്താൻ ഉന്നതിക്കാർ പ്രയത്‌നിക്കണമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു.പട്ടികവർഗവികസന വകുപ്പിന്റെ 50ാം വാർഷികാഘോഷം ജില്ലാതല ഊരുത്സവം കൽപറ്റ ഓണിവയൽ ഉന്നതിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക വികസനം, പാർപ്പിടം, സാംസ്കാരിക സംരക്ഷണം എന്നീ മേഖലകളിൽ പട്ടികവർഗക്കാരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പട്ടികവർഗ വികസനവകുപ്പ് ശ്രദ്ധയൂന്നുന്നത്.തനത് കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, ഉന്നതികളുടെ വികസന വിഷയങ്ങളിൽ ചർച്ച തുടങ്ങിയ വിവിധ പരിപാടികൾ ഊരുത്സവത്തിന്റെ ഭാഗമായി നടത്തി. പട്ടികവർഗ വികസന വകുപ്പിൻ്റെ സുവർണ ജൂബിലി പ്രമാണിച്ച് ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന വേദികളിലൂടെ പുതിയ ദിശാബോധത്തിനും സമഗ്രമായ ഉന്നമനത്തിനും ഗോത്ര സമൂഹങ്ങൾക്കൊപ്പം സർക്കാർ ഇടപെടുന്നതിൻ്റെ തുടക്കം കൂടിയാണിത്.നഗരസഭ കൗൺസിലർ കെ റെജുല അധ്യക്ഷയായ ജില്ലാതല പരിപാടിയിൽ ഐടിഡിപി പ്രൊജക്ട് ഓഫിസർ ജി പ്രമോദ്, ടി ഇ രാജനീകാന്ത്, എസ്ടി മോട്ടർ ശിഖ, ജനപ്രതിനിധികൾ, പട്ടികവിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.വകുപ്പിന്റെ 50ാം വാർഷികം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആഘോഷിച്ചു.നൂൽപുഴ പഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു. ടിഡിഒ എം മജീദ് ടിഇഒ കെ ടി സുഹറ, പ്രൊമോട്ടർ പ്രജോദ് എന്നിവർ പങ്കെടുത്തുതരിയോട് ഗ്രാമ പഞ്ചായത്ത് തല പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സേവ സോഷ്യൽ വർക്കർ വിജയലക്ഷ്മി, സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർ യു എ ധന്യ, ഊരുമൂപ്പൻ രാമൻ മടത്തുവയൽ, ട്രൈബൽ പ്രമോട്ടർ ഒ കെ ധനിഷ, പുഷ്പ മടത്തുവയൽ, ട്രൈബൽ പ്രൊമോട്ടർ എം വി വിശ്വന്ത്, ഉണ്ണി മടത്തുവയൽ എന്നിവർ പങ്കെടുത്തു.പൊഴുതനയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു

Leave a Reply

Your email address will not be published. Required fields are marked *