Feature NewsNewsPopular NewsRecent Newsകേരളം

ഓപ്പറേഷൻ സിന്ദൂർ മൂന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യയുടെ പ്രതിരോധ ശേഷിയെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി എൻസിഇആർടി ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് ഒരു പ്രത്യേക വിദ്യാഭ്യാസ മൊഡ്യൂൾ തയ്യാറാക്കുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

മൂന്നാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിൽ ഓപറേഷൻ സിന്ദൂറും ഉൾപ്പെടുത്തും. മൂന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കുമായി രണ്ട് മൊഡ്യൂൾ ആണ് തയ്യാറാക്കുക. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ സൈനിക നീക്കങ്ങൾ എട്ട് മുതൽ 10 വരെ പേജുകളിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

സൈനിക നീക്കത്തിന് പുറമെ എങ്ങനെയാണ് രാജ്യങ്ങൾ അതിർത്തിഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും ഇതിൻ്റെ ഭാഗമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് എൻസിഇആർടിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *