Feature NewsNewsPopular NewsRecent Newsവയനാട്

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം: ഹനീഫ റാവുത്തർ

ബത്തേരി: കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നാശം വിതയ്ക്കുന്ന വന്യമൃഗ ശല്യം പൂർണമായും ഒഴിവാക്കുന്നതിനും കാടും നാടും വേർതിരിച്ച് ജനജീവിതം ഭയരഹിതമാകുന്നതിനു ആവശ്യമായ നടപടി കേന്ദ്രസംസ്ഥാന സർക്കാറുകൾ കൈക്കൊള്ളണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഹനീഫ റാവുത്തർ ആവശ്യപ്പെട്ടു സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വയനാട് ജില്ലയിൽ നിരവധി മനുഷ്യജീവനുകൾ വന്യമൃഗങ്ങൾ കവർന്നെടുക്കുകയും കൃഷിയിടങ്ങൾ തരിശുഭൂമിയാക്കി മാറ്റുകയും ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ സർക്കാറുകൾ നടപടി സ്വീകരിക്കണം. കൃഷിയെ ആശ്രയിച്ചു കഴിയുന്ന വയനാട്ടിലെ സാധാരണ ജനങ്ങൾ ദുരിതത്തിലേക്ക് നീങ്ങുന്ന ഈ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണുവാൻ ഗവൺമെന്റുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിൻവലിച്ച റെയിൽവേ ട്രെയിൻ ടിക്കറ്റ് സൗജന്യം പുനസ്ഥാപിക്കുവാൻ കേന്ദ്ര ഗവൺമെന്റ് നടപടി കൈക്കൊള്ളണം ഒരു രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി ജോലി ചെയ്‌തു വാർദ്ധക്യത്തിലെത്തിയവരെ സഹായിക്കാനും പരിപാലിക്കാനും സർക്കാറിനും സമൂഹത്തിനും ബാധ്യതയുണ്ട്.ജനസംഖ്യയിൽ വയോജനങ്ങളുടെ അനുപാതം വർദ്ധിക്കുന്ന സാഹചര്യത്തിൽ വയോജന വകുപ്പ് രൂപീകരിക്കണമെന്നും വയോജന കമ്മീഷൻ * അദ്ദേഹം ആവശ്യപ്പെട്ടു. വയോജന പെൻഷൻപ്രതിമാസം 5000 രൂപയ്ക്കുക . കേന്ദ്ര പെൻഷൻവിഹിതം3000 രൂപയായി വർദ്ധിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പ്രസിഡണ്ട് കെഎം ബാബു അധ്യക്ഷത വഹിച്ചുകെ വിജയകുമാരി രക്തസാക്ഷി പ്രമേയവും മാത്യു കോട്ടൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചുസാമൂഹ്യനീതി വകുപ്പ് പ്രൊബേഷൻ ഓഫീസർ സന്തോഷ് ജി മുതിർന്ന പൗരന്മാരും സർക്കാർ സംവിധാനവും എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എ ബാലചന്ദ്രൻ. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സുനിൽ മോൻ, ഇസകഫ് ജില്ലാ സെക്രട്ടറി ഷാജി ആന്റണി റോസാരിയോ, ബി ദേവരാജൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു ജില്ലാ സെക്രട്ടറി വി. വി ആന്റണി പ്രവർത്തന റിപ്പോർട്ടും ജില്ലാ : ഖജാൻജി എം ഹബീബ് റഹ്മാൻ റാവുത്തർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ എം ബാബു ജില്ലാ പ്രസിഡണ്ട്, വി വി ആന്റണി ജില്ലാ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *