മെഡിക്കൽ ക്യാമ്പ്
പുൽപ്പള്ളി: റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളി, പുൽപ്പള്ളി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെറ്റേർണൽ ആൻഡ് ചൈൽഡ് കെയർ മെഡിക്കൽ ക്യാമ്പ് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
റോട്ടറി വൈസ് പ്രസിഡണ്ട് വി. ജി. ബിജു അധ്യക്ഷ സ്ഥാനം വഹിച്ചു.
പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു ആശംസകൾ പറഞ്ഞു.
റൊട്ടേറിയൻ സതീഷ് വി.ആർ. സ്വാഗതവും റൊട്ടേറിയൻ ടോമി കക്കുഴിയിൽ നന്ദിയും പറഞ്ഞു.
ഡോക്ടർമാരായ റൊട്ടേറിയൻ : അശ്വിൻ എം ബി ബി, എസ് എം ഡി പേഡ്‌സ്, ഡോ. രാജേഷ് ഡി എം ബി ബി എസ് ക്യാംപിന് നേതൃത്വം നൽകി.
സൗജന്യ രോഗ നിർണയവും രക്ത പരിശോധനയും മരുന്നു വിതരണവും ക്യാംപിന്റെ ഭാഗമായു ണ്ടായിരുന്നു.