കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; താളം തെറ്റി അടുക്കള ബഡ്ജറ്റ്: കാരണം ഇത്
മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിൽ വില കുതിച്ചുയരുന്നു. ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി. കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ലെത്തി. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില പൊടുന്നനെയാണ് 35-ലേക്കുയർന്നത്. കഴിഞ്ഞദിവസംവരെ 20 രൂപയായിരുന്നു തക്കാളി വില
ചേനവില 80-ൽ ഉറച്ചുനിൽക്കുമ്ബോൾ കയ്പവില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപ കൂടി 60-ലെത്തിയതും പെട്ടെന്നാണ്. മുരിങ്ങക്കായ, പച്ചക്കായ വിലയിൽ മാത്രമാണ് അൽപം ആശ്വാസമുള്ളത്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 50 രൂപവരെ ഉയർന്ന മുരിങ്ങയ്ക്ക് വില 50 രൂപയാണ്. കറിക്കായ വില 30-നും 40-നുമിടയിലാണ്.