Event More NewsFeature NewsNewsPoliticsPopular NewsRecent NewsUncategorized

പാലിന് അടിസ്ഥാന വില 70 രൂപ ആക്കണം: മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍

കല്‍പ്പറ്റ: പാലിന് അടിസ്ഥാന വില 70 രൂപ ആക്കണമെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്‍ വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.ജനകന്‍ മാസ്റ്റര്‍ (സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡന്‍ന്റ്), മത്തായി പുള്ളോര്‍ക്കുടി (വയനാട് ജില്ലാ പ്രസിഡന്റ്),അന്നമ്മ കെ.സി ( വയനാട് ജില്ല സെക്രട്ടറി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.ചിലവിന് ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി, ഉല്‍പ്പാദന ആനുപാതികമായി പാലിന് വില ലഭിക്കുന്നില്ല എന്നകാരണത്താല്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ക്ഷീരകര്‍ഷകര്‍ നടത്തിയ സമരത്തില്‍ ഒരു രൂപ പോലും പാലിന് സംഭരണ വില കൂട്ടാത്തതില്‍ പ്രതിഷേധിച്ച് ജൂലൈ 29ന് കല്‍പ്പറ്റ ചുങ്കത്തു നിന്നും മില്‍മ ചില്ലിംഗ് യൂണിറ്റിലേക്ക് ക്ഷീരകര്‍ഷകന്‍ പ്രതിഷേധ പ്രകടനവും തുടര്‍ന്ന് ചില്ലിംഗ് യൂണിറ്റിന് മുമ്പില്‍ സമരവും നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. 3.2 ഫാറ്റും 8.3 എസ്.എന്‍.എഫും ഉള്ള പാലിന് നിലവില്‍ കര്‍ഷകരില്‍ നിന്നും ക്ഷീരസംഘങ്ങള്‍ സംഭരിക്കുന്ന വില 40.15 രൂപയാണ് നിലവില്‍ ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് 50 ല്‍ ഏറെ തീറ്റ ചിലവ് മാത്രം വരുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സാഹചര്യമാണ് നിലവിലുള്ളത്. പശുക്കളിലെ രോഗ ചികിത്സാ രംഗത്തും ചിലവുകള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നതും പരിഹരിക്കേണ്ട ഒരു വിഷയമാണ്. മില്‍മ പാലിന്റെ സംഭരണ വില 70രൂപ അടിസ്ഥാന വിലയാക്കി ഉയര്‍ത്തുക.പല വിധത്തില്‍ നല്‍കി വരുന്ന സബ്സിഡികള്‍ ഇടനിലക്കാരെ ഒഴുവാക്കി അളക്കുന്ന പാലിന് ആനുപാതികമായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കിയാല്‍ ഗുണ നിലവാരമുള്ള സാധനങ്ങള്‍ വാങ്ങാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. എല്ലാ ക്ഷീരകര്‍ഷകര്‍ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ പാലിന് വില വര്‍ദ്ധിപ്പിക്കുകയും ഇന്‍സെന്റീവ് നല്‍കി കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവിശ്യമാണ്. അതിന് മില്‍മ തയ്യാറാകണം. ഈ ആവിശ്യങ്ങള്‍ പരിഹരിച്ചില്ല എങ്കില്‍ അതിശക്തമായ പ്രതിഷേധം വരും ദിനങ്ങളില്‍ കര്‍ഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നാണ് സംഘടനാ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *