Feature NewsNewsPopular NewsRecent Newsകേരളം

റെയിൽവേസ്റ്റേഷനുകളിലുംറെയിൽവേട്രാക്കുകളിലുംവെച്ച്റീൽസെടുത്താൽഇനി പിഴ വിധിക്കും

പാലക്കാട്: റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ ട്രാക്കുകളിലും വെച്ച് റീൽസെടുത്താൽ പിഴ വിധിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. ട്രെയിനുകൾ, ട്രാക്കുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് റീൽസെടുക്കുന്നതിനിടെ നിരവധി പേർ അപകടത്തിൽപ്പെട്ടതായുളള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റുളളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കിൽ റെയിൽവേയുടെ നിയമങ്ങൾക്ക് അനുസൃതമായി അറസ്റ്റുചെയ്യുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

റെയിൽവേ സ്റ്റേഷനുകളിൽവെച്ച് മൊബൈൽ ഫോണുകളിൽ വീഡിയോ എടുക്കാൻ അനുമതിയില്ല. ഫോട്ടോയെടുക്കാൻ മാത്രമാണ് അനുവാദമുളളത്. റെയിൽവേ സ്റ്റേഷനുകളിൽ റീൽസെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയിൽവേ പൊലീസിനെയും റെയിൽവേ സംരക്ഷണ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറകളിലൂടെയും റെയിൽവേ അധികൃതർ സ്റ്റേഷനുകൾ നിരീക്ഷിക്കുന്നുണ്ട്.

റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ട്രാക്കുകളിൽ നിന്നും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ റീൽസെടുക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. റീൽസെടുക്കുന്നതിനിടെ ട്രെയിനിടിച്ച് കുട്ടികളുൾപ്പെടെ മരണപ്പെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് റീലെടുക്കുന്നവർക്ക് പിഴ ശിക്ഷ വിധിക്കാനുളള റെയിൽവേയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *